26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം
Uncategorized

ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം

എല്ലാ വർഷവും ജൂലൈ 28നാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്. ‘ഒരു ജീവിതം, ഒരു കരള്‍’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം.ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം 31ന് രാവിലെ 10.30 ന് തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളജില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഹെപ്പറ്റൈറ്റിസ് എ മുതല്‍ ഇ വരെ പലതരത്തിലുള്ള വൈറസുകള്‍ ഉണ്ടെങ്കിലും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങള്‍ പ്രകടമാകാൻ ദീര്‍ഘനാള്‍ വേണ്ടി വന്നേക്കാം. ഇത് യഥാസമയം രോഗം തിരിച്ചറിയാതെ പോകുന്നതിന് കാരണമാകുന്നു.പലപ്പോഴും കരള്‍ രോഗങ്ങളോ, അര്‍ബുദമോ ആകുമ്ബോഴാണ് പലരും ഹെപ്പറ്റൈറ്റിസ് ബി-യോ, ഹെപ്പറ്റൈറ്റിസ് സി-യോ ഉണ്ടെന്ന് തിരിച്ചറിയുന്നത്. അതിനാല്‍ തന്നെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഗര്‍ഭിണികള്‍ക്ക് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും, പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ഹെപ്പറ്റൈറ്റിസ് ബി, സി രോഗനിര്‍ണയവും ചികിത്സയും സൗജന്യമായി ലഭ്യമാണ്. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് മാതൃകാ ചികിത്സാ കേന്ദ്രമാണ്. ഹെപ്പെറ്റൈറ്റിസ് ബിക്കും സിക്കും ചികിത്സയ്ക്കുള്ള മരുന്നുകള്‍ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ സൗജന്യമായി ലഭ്യമാണ്. നിലവില്‍ സംസ്ഥാനത്ത് 32 ആശുപത്രികളില്‍ ചികിത്സ ലഭ്യമാണ്. ഈ വര്‍ഷം പുതിയതായി അ‍ഞ്ച് ആശുപത്രികളില്‍ കൂടി ചികിത്സ ലഭ്യമാക്കും.

Related posts

വീടിൻ്റെ ചുമരിടിഞ്ഞ് വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

പാസ്വേഡ്, ജന്മദിനമോ വർഷമോ മൊബൈൽ നമ്പറോ ഒക്കെയാണോ? എങ്കിൽ ഇതും പണിതരും! ഹാക്കിങ്ങിന് പുതിയ രീതിയെന്ന് പൊലീസ്

Aswathi Kottiyoor

കോളേജ് കാമ്പസിൽ വിദ്യാർത്ഥിയെ മുഖംമൂടി ധരിച്ചെത്തിയവർ മർദിച്ചു കൊന്നു; സീനിയർ വിദ്യാർത്ഥി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox