25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മണിപ്പുരിന്റെ ദക്ഷിണഭാഗവും മിസോറമും ചേർത്ത്‌ വിശാല ആദിവാസി സംസ്ഥാനം ; ശക്തിയാര്‍ജ്ജിച്ച് ‘ഗ്രേറ്റർ മിസോറം’വാദം
Kerala

മണിപ്പുരിന്റെ ദക്ഷിണഭാഗവും മിസോറമും ചേർത്ത്‌ വിശാല ആദിവാസി സംസ്ഥാനം ; ശക്തിയാര്‍ജ്ജിച്ച് ‘ഗ്രേറ്റർ മിസോറം’വാദം

മണിപ്പുരിലെ അതിരൂക്ഷമായ വംശീയകലാപത്തോടെ ‘ഗ്രേറ്റർ മിസോറം’ അടക്കമുള്ള ആവശ്യങ്ങൾ ശക്തിപ്പെടുന്നു. കുക്കി ഗോത്ര വിഭാഗങ്ങൾ മണിപ്പുരിൽ വിവേചനം നേരിടുന്നതിനാൽ സംസ്ഥാനത്തിന്റെ ദക്ഷിണഭാഗവും മിസോറമും ചേർത്ത്‌ വിശാല ആദിവാസി സംസ്ഥാനം എന്ന ആവശ്യം മുമ്പേയുള്ളതാണ്‌. നിലവിലെ സ്ഥിതി ഈ ആവശ്യത്തിന്‌ പിന്തുണ വർധിപ്പിക്കുന്നു. മിസോറം ഭരണ കക്ഷിയായ മിസോ നാഷണൽ ഫ്രണ്ട്‌ (എംഎൻഎഫ്‌) ഗ്രേറ്റർ മിസോറം വാദം ഉയർത്തുന്നവരാണ്‌. മിസോയും കുക്കിയും ബന്ധുഗോത്രങ്ങളുമാണ്‌.

കുക്കികൾക്ക്‌ ഇനി മണിപ്പുരിൽ സുരക്ഷിതമായും അന്തസ്സോടെയും ജീവിക്കാൻ കഴിയില്ലെന്ന്‌ മിസോ നേതാക്കൾ പറയുന്നു. മിസോറം മുഖ്യമന്ത്രി സോറംതാങ്ക മണിപ്പുരിൽ കുക്കികൾ നേരിടുന്ന അതിക്രമങ്ങളെ പരസ്യമായി അപലപിച്ചു. മണിപ്പുരിലെ ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്കെതിരെ ഐസോളിൽ നടന്ന കൂറ്റൻ പ്രതിഷേധറാലിയിൽ സോറംതാങ്ക അണിചേർന്നു. ആയിരക്കണക്കിനു കുക്കികൾക്ക്‌ മിസോറം അഭയം നൽകി. മണിപ്പുരിൽ ഗുരുതരമായി പരിക്കേറ്റവർക്ക്‌ നാഗാലാൻഡിലാണ്‌ ചികിത്സ നൽകിയത്‌. നാഗാ വംശജർ മണിപ്പുരിൽ നിഷ്‌പക്ഷ നിലപാടാണ്‌ എടുത്തിരുന്നതെങ്കിലും അവർക്കെതിരെയും ആക്രമണം ഉണ്ടായി. മിസോറമിൽ ന്യൂനപക്ഷമായ മെയ്‌ത്തീകൾ അവിടെനിന്ന്‌ പലായനം ചെയ്യുകയാണ്‌.

Related posts

പടിയൂർ ഗവ.ഹയർസെക്കൻഡറിയിൽ രണ്ടെര കോടിയുടെ കെട്ടിട സമുച്ഛയം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

‘എന്റെ തൊഴിൽ, എന്റെ അഭിമാനം’ ക്യാമ്പയിനിൽ കുടുംബശ്രീയും

Aswathi Kottiyoor

ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox