23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 15,000 കിലോമീറ്റർ റോഡുകൾ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്കുയർത്തി: മന്ത്രി മുഹമ്മദ് റിയാസ്
Kerala

15,000 കിലോമീറ്റർ റോഡുകൾ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്കുയർത്തി: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 30,000 കിലോമീറ്റർ റോഡുകളിൽ 15,000 കിലോമീറ്റർ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്ക് ഉയർത്തി നവീകരിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

രാജ്യത്ത് ഏറ്റവും നിലവാരംകൂടിയ റോഡ് നിർമാണ രീതിയാണു ബി.എം. ആൻഡ് ബി.സി. രീതി. ചിപ്പിങ് കാർപ്പറ്റിനേക്കാൾ മൂന്നിരട്ടിയാണ് ഇതിന്റെ ഗുണനിലവാരം. ഇത്തരം റോഡുകൾ നിർമിച്ചാൽ നാലഞ്ചു വർഷത്തേക്കു കുഴപ്പമുണ്ടാകില്ല. സംസ്ഥാനത്ത് പി.ഡബ്ല്യു.ഡിയുടെ കീഴിലുള്ള 30,000 കിലോമീറ്റർ റോഡുകളിൽ 50 ശതമാനം അഞ്ചു വർഷംകൊണ്ട് ഈ നിലവാരത്തിൽ നവീകരിക്കാനാണു വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇത് രണ്ടു വർഷവും രണ്ടു മാസവും കൊണ്ടു യാഥാർഥ്യമാക്കിയിരിക്കുകയാണ്. ഇതു വകുപ്പിന് വലിയ നേട്ടമാണെന്നും ശേഷിക്കുന്ന റോഡുകളും പരമാവധി ഈ രീതിയിൽ നവീകരിക്കാനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

Related posts

കേരളത്തില്‍ ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

സി​റോ മ​ല​ബാ​ര്‍ സ​ഭ കു​ര്‍​ബാ​ന​ക്ര​മം ഏ​കീ​ക​രി​ച്ചു; ന​വം​ബ​ർ 28 മു​ത​ൽ ന​ട​പ്പി​ലാ​കും

Aswathi Kottiyoor

വ​യ​നാ​ട്ടി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ പി​ടി​കൂ​ടി

Aswathi Kottiyoor
WordPress Image Lightbox