30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്തിന്റെ തനത്‌ വരുമാനം ഉയർന്നു ; നികുതിയിൽ ഇരട്ടി നേട്ടം
Kerala

സംസ്ഥാനത്തിന്റെ തനത്‌ വരുമാനം ഉയർന്നു ; നികുതിയിൽ ഇരട്ടി നേട്ടം

സംസ്ഥാനത്തിന്റെ തനത്‌ വരുമാനത്തിൽ പ്രതീക്ഷിച്ചതിലും മികച്ച മുന്നേറ്റം. കഴിഞ്ഞ സാമ്പത്തികവർഷം തനത്‌ വരുമാനമായി 70,000 കോടി രൂപ ലഭിച്ചെന്ന്‌ അക്കൗണ്ടന്റ്‌ ജനറലും സാക്ഷ്യപ്പെടുത്തി. 2020–-21ലെ 47,157 കോടിയിൽനിന്ന്‌ അമ്പത്‌ ശതമാനം വർധനയോടെയാണ്‌ നേട്ടം. സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലാണെന്ന പ്രതിപക്ഷ ആക്ഷേപത്തിന്റെ മുനയൊടിക്കുന്നതാണ്‌ എജിയുടെ കണക്കുകൾ.

ധനമേഖലയുടെ കരുത്ത്‌ പരിശോധിക്കുന്ന മൂന്നു ശ്രേണിയിലും കേരളം മുന്നിലാണ്‌. കഴിഞ്ഞ വർഷം ധനകമ്മി 2.2 ശതമാനം. റവന്യു കമ്മി 0.67 ശതമാനവും. മുമ്പ്‌ 2.6 ശതമാനംവരെയായിരുന്നതാണ്‌ ഒന്നിനുതാഴെയെത്തിയത്‌. കഴിഞ്ഞവർഷം കടമെടുത്തത്‌ 24,000 കോടിമാത്രം. 2021–-22ൽ 37,000 കോടിയും, 2020–-21ൽ 35,000 കോടിയുമായിരുന്നു.

കേന്ദ്രനയംമൂലം സംസ്ഥാനത്തിന്‌ നിഷേധിക്കപ്പെടുന്ന വൻതുകയെക്കുറിച്ച്‌ മിണ്ടാതെയാണ്‌ പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നത്‌. കഴിഞ്ഞവർഷം കേന്ദ്ര ഗ്രാന്റിൽ 2300 കോടി കുറഞ്ഞു. ഈവർഷം കേന്ദ്രത്തിൽനിന്ന്‌ 28,400 കോടി രൂപയുടെ വരുമാന നഷ്ടം കേരളത്തിനുണ്ട്‌. റവന്യുകമ്മി ഗ്രാന്റിൽ 8400 കോടി കുറയും. ജിഎസ്‌ടി നഷ്ടപരിഹാരം 12,000 കോടി ഇല്ലാതായി. പൊതുകടമെടുപ്പിൽ 8000 കോടി വെട്ടിക്കുറച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ നേരിൽക്കണ്ട ധനമന്ത്രി കെ എൻ ബാലഗോപാൽ 15,000 കോടിയുടെ അടിയന്തര സാമ്പത്തിക അനുമതി തേടിയെങ്കിലും തീരുമാനമില്ല. ഇക്കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനെ വാക്കുകൊണ്ടുപോലേും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നില്ല.

ജിഎസ്‌ടിയിൽ വാഹനപരിശോധനയില്ലെന്ന ആക്ഷേപത്തിലും കഴമ്പില്ല. പുനഃസംഘടിപ്പിക്കപ്പെട്ട ജിഎസ്‌ടി വകുപ്പ്‌ ആറുമാസത്തിനുള്ളിൽ നികുതി വെട്ടിപ്പുകാരിൽനിന്ന്‌ 1000 കോടി രൂപ തിരിച്ചുപിടിച്ചു. ഒന്നരമാസത്തിനുള്ളിൽ നൂറ്റമ്പതിൽപ്പരം വാഹനങ്ങളും ചരക്കും കണ്ടുകെട്ടി. ഓണത്തിന്‌ അർഹതപ്പെട്ടവർക്ക്‌ കിറ്റ്‌ വിതരണത്തിനാണ്‌ സർക്കാർ ആലോചന. ഇന്ധന സെസുമൂലം പെട്രോൾ, ഡീസൽ വിൽപ്പന ഇടിയുന്നുവെന്ന വാദം ഉയർത്തുന്നത്‌ ഇലക്‌ട്രിക്‌ വാഹനങ്ങളുടെ എണ്ണം മറച്ചുവച്ചാണ്‌. നെല്ലു സംഭരണത്തിനടക്കം 2500 കോടി സപ്ലൈകോയ്‌ക്ക്‌ നൽകിയിട്ടുണ്ട്‌. 400 കോടികൂടി ലഭ്യമാക്കും. വിലക്കയറ്റം തടയാൻ 2000 കോടി ബജറ്റിൽ നീക്കിവച്ചത്‌ ആവശ്യകതയ്‌ക്ക്‌ അനുസരിച്ച്‌ ലഭ്യമാക്കുന്നുണ്ട്‌.

Related posts

മൽട്ടിലെവൽ പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണം നിലച്ചു

Aswathi Kottiyoor

പാസഞ്ചർ ട്രെയിനുകൾ ഓടിത്തുടങ്ങുന്നു സീസൺ ടിക്കറ്റുകാർക്കും യാത്ര ചെയ്യാം

Aswathi Kottiyoor

കൊട്ടിയൂർ പീഡനക്കേസ് ;റോബിന്‍ വടക്കുംചേരിക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടി സുപ്രീംകോടതിയില്‍

Aswathi Kottiyoor
WordPress Image Lightbox