24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മിത്രമെങ്കിൽ തളിർക്കും; ശത്രുവെങ്കിൽ ഒതുക്കും ; ആമ്പൽ പരിസ്ഥിതിയുടെ മിത്രമോ ശത്രുവോ Read more:
Kerala

മിത്രമെങ്കിൽ തളിർക്കും; ശത്രുവെങ്കിൽ ഒതുക്കും ; ആമ്പൽ പരിസ്ഥിതിയുടെ മിത്രമോ ശത്രുവോ Read more:

ആമ്പൽ പരിസ്ഥിതിയുടെ മിത്രമോ ശത്രുവോ എന്നു മനസ്സിലാക്കാൻ സംസ്ഥാന ജൈവവൈവിധ്യ ബോർഡ്‌. സംസ്ഥാനത്ത്‌ പ്രളയത്തിനുശേഷം ആമ്പലിന്റെ വ്യാപനം വർധിച്ച സാഹചര്യത്തിലാണിത്‌.

പ്രളയശേഷം പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും അപകടകാരിയായ അധിനിവേശസസ്യങ്ങളുടെ എണ്ണം ജലാശയങ്ങളിൽ വർധിച്ചതായി പഠനങ്ങളുണ്ട്‌. തദ്ദേശീയ സസ്യജാലങ്ങൾക്ക്‌ ഭീഷണിയാണിവ. ജലത്തിന്റെ ഗുണനിലവാരത്തെയും ഭൂഗർഭജല ലഭ്യതയെയും ഇവ പ്രതികൂലമായി ബാധിക്കുന്നു.
സംസ്ഥാനത്ത്‌ എട്ടിനം ആമ്പലുകളുണ്ടെന്നാണ്‌ റിപ്പോർട്ട്‌. എല്ലാം ‘വിദേശികൾ’ അല്ല. എന്നാൽ, അധിനിവേശ വിഭാഗത്തിൽപ്പെട്ടതും ഇക്കൂട്ടത്തിലുണ്ട്‌.

അടുത്തിടെ വൻതോതിൽ ജനശ്രദ്ധയാകർഷിച്ച പിങ്ക്‌ നിറമുള്ള ‘നിംഫയ ഒമാറാന’ ആമ്പൽ ഉൾപ്പെടെ ഈ വിഭാഗത്തിൽപ്പെട്ടതാണ്‌. ആമ്പൽ ക്രമാതീതമായി വർധിക്കുന്നത്‌ ജലാശയങ്ങളിലെ ഇതരസസ്യങ്ങളെയും സൂക്ഷ്‌മ, ചെറുജീവികളെയും പ്രതികൂലമായി ബാധിക്കുമെന്നാണ്‌ പൊതു വിലയിരുത്തൽ. എന്നാൽ, ആധികാരിമായി ഇക്കാര്യം തെളിയിക്കേണ്ടതുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ ആമ്പൽ സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതത്തെക്കുറിച്ച്‌ ഗവേഷണസ്ഥാപനങ്ങളുമായി സഹകരിച്ച്‌ പഠനത്തിന്‌ ബോർഡ്‌ ഒരുങ്ങുന്നത്‌. പരിസ്ഥിതിക്ക്‌ ദോഷമെന്ന്‌ തെളിഞ്ഞാൽ ഇവയെ നിയന്ത്രിക്കാൻ മാർഗങ്ങൾ കണ്ടെത്തും.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ്‌ പഠനം. 14 ലക്ഷം രൂപയാണ്‌ പഠന, ഗവേഷണ പ്രവർത്തനങ്ങൾക്കായി ജൈവവൈവിധ്യ ബോർഡ്‌ വകയിരുത്തിയത്‌.

വിടരും ‘വരുമാനം’
ആമ്പലിന്റെ ദോഷഫലങ്ങൾമാത്രമല്ല ഗുണങ്ങളും പഠിക്കും. ഔഷധങ്ങൾ ഉൾപ്പെടെ ഉൽപ്പാദിക്കാനുള്ള സാധ്യത, ഉപജീവനത്തിന്‌ സഹായകമാകുന്ന അലങ്കാര, കരകൗശല വസ്‌തുക്കളടക്കമുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ ഒരുക്കാനുള്ള സാധ്യത എന്നിവയും പരിശോധിക്കും. ഇതിന്‌ സാധ്യതയുണ്ടെങ്കിൽ ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ്‌ കമ്മിറ്റികൾ വഴി ഉൽപ്പാദിപ്പിക്കാനുള്ള തുടർനടപടികൾക്ക്‌ രൂപംനൽകും. വരുമാനസ്രോതസ്സായും ഇത്‌ മാറും.

Related posts

*റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Aswathi Kottiyoor

*എന്നെ നയിക്കുന്നത് എന്റെ ബോദ്ധ്യമാണ്, കോണ്‍ഗ്രസ് തകരരുതെന്ന ബോദ്ധ്യം-ശശി തരൂര്‍

Aswathi Kottiyoor

ശബരിമല പാതകളിൽ അപകട സെൽഫി വേണ്ട: വനംവകുപ്പ് മുന്നറിയിപ്പ്‌

Aswathi Kottiyoor
WordPress Image Lightbox