23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സംസ്ഥാനം തെറ്റായ കണക്കു നൽകി; കേരളത്തിൽ ഉഷ്ണതരംഗത്തിൽ 120 മരണമെന്ന് കേന്ദ്രറിപ്പോർട്ട്
Kerala

സംസ്ഥാനം തെറ്റായ കണക്കു നൽകി; കേരളത്തിൽ ഉഷ്ണതരംഗത്തിൽ 120 മരണമെന്ന് കേന്ദ്രറിപ്പോർട്ട്

ഈ വർഷം ഇതുവരെ കേരളത്തിൽ ഉഷ്ണതരംഗത്തിൽ 120 പേർ മരിച്ചെന്ന കേന്ദ്ര മന്ത്രിയുടെ റിപ്പോർട്ടിനു കാരണം സംസ്ഥാനം തെറ്റായ കണക്കു നൽകിയത്. കണ്ണൂർ മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് അപ്‌ലോഡ് ചെയ്തത് തെറ്റായ കണക്കാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ കണ്ടെത്തി. തെറ്റു തിരുത്താനും വീഴ്ചയിൽ നടപടി എടുക്കാനും മന്തി വീണാ ജോർജ് നിർദേശിച്ചു.

തമിഴ്നാട്ടിൽ നിന്നുള്ള എംപി എസ്.രാമലിംഗത്തിന്റെ ചോദ്യത്തിനാണു കേന്ദ്ര ആരോഗ്യ സഹമന്ത്രി എസ്.പി.സിങ് ഭാഗേൽ ഈ വർഷം രാജ്യത്തുണ്ടായ 264 ഉഷ്ണതരംഗ മരണങ്ങളിൽ പകുതിയോളം കേരളത്തിലാണെന്നു ലോക്സഭയിൽ മറുപടി നൽകിയത്

എന്നാൽ ഈ വർഷം സൂര്യാഘാതം മൂലമോ സമാന കാരണങ്ങളാലോ ഒരാൾ പോലും മരിച്ചിട്ടില്ലെന്നാണു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത്. കഴിഞ്ഞ ജൂൺ വരെ 96 സൂര്യാതപ കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും മരണമില്ല. ഒമ്പതു വർഷത്തിനിടെ 2019ൽ മാത്രമാണ് സൂര്യാഘാതം മൂലം ഒരു മരണമുണ്ടായതെന്ന് അതോറിറ്റി അറിയിച്ചു. കേന്ദ്രത്തിന്റെ കണക്ക് തെറ്റാണെന്ന് ആരോഗ്യ വകുപ്പ് ആദ്യം അറിയിച്ചെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിൽ തെറ്റ് കേരളത്തിൽ തന്നെ സംഭവിച്ചതാണെന്നു കണ്ടെത്തുകയായിരുന്നു.

Related posts

ഭക്ഷണം തൊണ്ടയിൽ കുരുങ്ങി, ഒരുവയസുകാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ൽ പ​രി​ശോ​ധ​ന വേ​ണ്ട; അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​യ്ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശം പു​തു​ക്കി

കെ-റെയിലിന്‌ എറണാകുളത്ത്‌ രണ്ട്‌ സ്‌റ്റേഷനുകൾ; മെട്രോ, ജല മെട്രോ സർവീസുകൾ ബന്ധിപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox