24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകൾ കേരളത്തിൽ ടോൾ നൽകണം
Kerala

തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകൾ കേരളത്തിൽ ടോൾ നൽകണം

തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട്് കോർപറേഷൻ (ടിഎൻഎസ്ടിസി) ബസുകൾക്ക് കേരളത്തിൽ ടോൾ നൽകാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരുവനന്തപുരത്ത് ദേശീയപാത 47 ൽ അമരവിളയിൽ നിർമിച്ച പാലത്തിൽ ടോൾ പിരിക്കുന്നതിന് എതിരെ ‌ടിഎൻഎസ്ടിസി റീജനൽ മാനേജിങ് ഡയറക്ടർ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് ഇക്കാര്യം വ്യക്തമാക്കിയത്. 2013 -14 വർഷത്തെ ടോൾ പിരിവിനെതിരെ 2013ൽ നൽകിയ ഹർജിയിലാണ്  വിധി. രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് ബസുകൾ കേരളത്തിലേക്ക് സർവീസ് നടത്തുന്നതെന്നും കെഎസ്ആർടിസിക്ക് ഇവിടെ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തങ്ങൾക്കും ലഭിക്കണമെന്നുമായിരുന്നു വാദം. എന്നാൽ ദേശീയ പാതയിൽ നിർമിച്ച പാലത്തിൽ കേന്ദ്ര സർക്കാരിന്റെ വാഹനങ്ങൾക്കും കേരള സർക്കാർ വാഹനങ്ങൾക്കും കെഎസ്ആർടിസിക്കുമാണ് ടോൾ ഇളവു അനുവദിട്ടുള്ളതെന്നും ടിഎൻഎസ്ടിസിക്കില്ലെന്നും ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ വ്യക്തമാക്കിയിരുന്നു. കോടതി ഇതംഗീകരിച്ചു.

തമിഴ്നാട് ബസുകൾ ടോൾ കുടിശിക 12% പലിശ സഹിതം നൽകാൻ നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ട് ടോൾ കരാറുകാരനായ ആറ്റിങ്ങൽ സ്വദേശി അനിൽകുമാറും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Related posts

21 മു​ത​ൽ ക്ലാ​സു​ക​ൾ വൈ​കു​ന്നേ​രം​ വ​രെ; 10,12 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മോ​ഡ​ൽ പ​രീ​ക്ഷ മാ​ർ​ച്ച് 16ന്

Aswathi Kottiyoor

വിഴിഞ്ഞത്ത്‌ ഏഴ്‌ കപ്പൽ കൂടി ഉടനെത്തും; രണ്ടാമത്തെ ചൈനീസ്‌ കപ്പൽ നവംബർ 15ന്‌

Aswathi Kottiyoor

കേളകം റെഡ് സ്റ്റാർ കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox