28.3 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • പ്രാണൻ പിടയുമ്പോഴും നിക്സൻ വിട്ടില്ല, കുരുന്നു ജീവനുകളുടെ ‘രക്ഷാവളയം’
Uncategorized

പ്രാണൻ പിടയുമ്പോഴും നിക്സൻ വിട്ടില്ല, കുരുന്നു ജീവനുകളുടെ ‘രക്ഷാവളയം’

തലശ്ശേരി ∙ ഡ്രൈവിങ് സീറ്റിലിരുന്ന് വേദനകൊണ്ടു പിടയുമ്പോഴും നിക്സന്റെ നെഞ്ചുപിടഞ്ഞത് തന്റെ ഓട്ടോയിലുള്ള കുരുന്നുകളെ ഓർത്തായിരിക്കും. കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കിയ ശേഷമുള്ള ആ വിയോഗം നാടിനാകെ നൊമ്പരമായി. ഇന്നലെ വൈകിട്ട് തലശ്ശേരി നഗരത്തിലായിരുന്നു ദാരുണമായ സംഭവം.

ഓട്ടോ ടാക്സി ഡ്രൈവർ ഗോപാൽപേട്ട സിപി ഹൗസിൽ നിക്സൻ ജയിംസ് (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്. തലശ്ശേരി സാൻജോസ് സ്കൂളിലെ വിദ്യാർഥികളെ വീടുകളിലാക്കാനുള്ള പതിവു യാത്രയ്ക്കിടെയായിരുന്നു ദുരന്തം.

വൈകിട്ടു 4.20ന് ഗോപാൽപേട്ട ഭാഗത്ത് എത്തിയപ്പോൾ നിക്സന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ ഹോൺ മുഴക്കി, ഓട്ടോ സമീപത്തെ മതിലിൽ ഇടിച്ചുനിർത്തി. ഡ്രൈവിങ് സീറ്റിൽ കുഴഞ്ഞുവീണെങ്കിലും ഹോണിൽനിന്നു കയ്യെടുത്തിരുന്നില്ല. നിർത്താതെ ഹോൺ മുഴങ്ങുന്നതും കുട്ടികളുടെ കരച്ചിലും കേട്ട് സമീപത്തെ വീടുകളിൽനിന്ന് ആളുകൾ ഓടിയെത്തിയപ്പോഴാണ് ഡ്രൈവർ സ്റ്റിയറിങ്ങിനിടയിൽ കുടുങ്ങി അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടത്.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളിയിൽ. ഭാര്യ: രേഷ്മ സുന്ദരൻ (അധ്യാപിക). മകൻ: ഓൾവിൻ നിക്സൺ.

Related posts

‘ബോഡിയെടുക്കില്ല’; തീരുമാനം കടുപ്പിച്ച് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം

Aswathi Kottiyoor

മാഹിയില്‍ ഇന്ന് ഹര്‍ത്താല്‍; മദ്യഷാപ്പുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.*

Aswathi Kottiyoor

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന യുവ ഡോക്ടർ പോലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കെജിഎംഒഎ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലേക്ക്.*

Aswathi Kottiyoor
WordPress Image Lightbox