കാട്ടാനയടക്കമുള്ളവയുടെ ആക്രമണത്തിൽ കൃഷിനാശം പതിവായ ആറളം ഫാം പതിമൂന്നാം ബ്ളോക്ക് ഇനി ചെണ്ടുമല്ലിക്കൃഷിയുടെ പ്രധാനകേന്ദ്രമാകും
കപ്പയും വാഴയും പച്ചക്കറികളുമെല്ലാം ഒരുപാട് കൃഷി ചെയ്തിട്ടുണ്ട് ……എന്നാൽ വന്യജീവി ശല്യം കാരണം അതൊന്നും അനുഭവിക്കാൻ ഞങ്ങൾക്ക് കഴിയാറില്ല.ഇനിയുള്ള പ്രതീക്ഷ നീണ്ടു കിടക്കുന്ന ഈ ചെണ്ടുമല്ലിപ്പാടമാണ്.ഇതിലേക്ക് മാനും പന്നിയുമൊന്നും അടുക്കാറില്ല.ആറളം ഫാം ബ്ലോക്ക് പതിമൂന്നിലെ ഷൈല ഭരതന്റെ വാക്കുകളിൽ തെളിയുന്നത് അതിജീവനത്തിനായുള്ള ഒരു പ്രദേശത്തിന്റെ അദ്ധ്വാനത്തിന്റെ കഥകൂടിയാണ്. അഞ്ച് ഏക്കറിൽ വിളവെടുപ്പിന് തയ്യാറായി നിൽക്കുന്ന ചെണ്ടുമല്ലി പൂക്കളിലാണ് ഇവരുടെ പ്രതീക്ഷ .ഇതിന് പുറമെ പതിമൂന്നേക്കറിൽ ഓണവിപണി ലക്ഷ്യമിട്ട് മൂന്ന് ലക്ഷം ചെണ്ടുമല്ലി തൈകൾ വേറെയും നട്ടുപിടിപ്പിച്ചിട്ടുണ്ട് ഇവർ.നെല്ലും ചെറുധാന്യങ്ങളും പച്ചക്കറികളുമെല്ലാമായിരുന്നു ആറളം ഫാമിലെ കൃഷികൾ. പന്നിയും മാനും കാട്ടാനകളും വിളകൾ മുഴുവൻ ഇല്ലാതാക്കും. .മാസങ്ങളുടെ അദ്ധ്വാനം ഒറ്റ രാത്രികൊണ്ട് ഇല്ലാതാകും.ആലോചനകൾക്കൊടുവിലാണ് ആറളം കൃഷി വകുപ്പും പട്ടിക ജാതി വകുപ്പിന്റെ ട്രൈബൽ റീഹാബിലിറ്റേഷൻ ഡെവലപ്പ്മെന്റ് മിഷനും (ടി.ആർ.ഡി.