24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മൂന്നു വയസ്സുകാരി ബൈക്കിടിച്ചു മരിച്ചു –
Uncategorized

മൂന്നു വയസ്സുകാരി ബൈക്കിടിച്ചു മരിച്ചു –

മലപ്പുറം: പരപ്പനങ്ങാടിയിൽ മൂന്നു വയസ്സുകാരി വീടിന് മുമ്പിൽ ബൈക്കിടിച്ചു മരിച്ചു. അങ്ങാടി കടപ്പുറത്തെ എരിന്റെപുരക്കൽ മുസ്തഫയുടെ (സദ്ദാം) മകൾ ഇഷ ഹൈറിൻ ആണ് മരിച്ചത്.ബുധനാഴ്ചയാണ് വീടിന് മുന്നിൽ വെച്ച് ബൈക്ക് ഇടിച്ചത്.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി റോഡിനരികിലെത്തിയതോടെ ആലുങ്ങല്‍ബീച്ച്‌ ഭാഗത്ത് നിന്നും വേഗതയില്‍ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കുകാരൻ നിര്‍ത്താതെ പോയെങ്കിലും പിന്നീട് കണ്ടെത്തി.

ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെവ്യാഴാഴ്ച പുലർച്ചെയാണ് മരണംസംഭവിച്ചത്.

Related posts

ഇരിട്ടിയിൽ വീട്ടുമുറ്റത്തെ ചന്ദനമരം മോഷ്ടിച്ചു

Aswathi Kottiyoor

കണ്ണൂരിൽ വെളളക്കെട്ടിനെ തുടർന്ന് അടച്ചിട്ട വീട്ടിൽ മോഷണം, ആഭരണങ്ങളും പണവും കവർന്നു –

Aswathi Kottiyoor

രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍: കേരളത്തില്‍ നിന്ന് 11 പേര്‍

Aswathi Kottiyoor
WordPress Image Lightbox