Uncategorized
കേരളപ്പിറവി ദിനാചരണം.

കേളകം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനഴ്സ് യൂണിയൻ (കെ.എസ്.എസ്.പിയു ) കേളകം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനവും വയലാർ അനുസ്മരണവും നടത്തി.പെൻഷൻ ഭവനിൽ നടന്ന പരിപാടി നോവലിസ്റ്റ് സിബിച്ചൻ കെ ജോബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.ജി. വിജയപ്രസാദ് അധ്യക്ഷനായിരുന്നു. സുനിൽപി.ഉണ്ണി വയലാർ അനുസ്മരണവും വയലാർ ഗാനങ്ങളുടെ ആലാപനവും നടത്തി. ബ്ലോക്ക് സെക്രട്ടറി പി.പി. വ്യാസ്ഷ, ജോസ് അലക്സാണ്ടർ, എം.പി. പാവുണ്ണി, ഇ.പി.ഐസക്ക്,കെ.ആർ. വിനോദിനി എന്നിവർ പ്രസംഗിച്ചു.വിവിധ കലാപരിപാടികളുംനടന്നു.



