28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ജനറല്‍ യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം നല്‍കാന്‍ റെയില്‍വേ; 3 രൂപയ്ക്ക് വെള്ളം, 20 രൂപയ്ക്ക് പൂരി, സംവിധാനം തിരുവനന്തപുരത്തും
Kerala

ജനറല്‍ യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം നല്‍കാന്‍ റെയില്‍വേ; 3 രൂപയ്ക്ക് വെള്ളം, 20 രൂപയ്ക്ക് പൂരി, സംവിധാനം തിരുവനന്തപുരത്തും

ട്രെയിനുകളില്‍ ജനറല്‍ കംപാര്‍ട്‌മെന്റില്‍ യാത്രചെയ്യുന്നവര്‍ക്കായി കുറഞ്ഞ ചെലവില്‍ ഭക്ഷണം ഒരുക്കാന്‍ റെയില്‍വേ.20 രൂപയ്ക്കു പൂരി-ബജി- അച്ചാര്‍ കിറ്റും 50 രൂപയ്ക്ക് സ്‌നാക് മീലും കിട്ടും. സ്‌നാക് മീലില്‍ ഊണ്, ചോലെ-ബട്ടൂര, പാവ് ബജി, മസാലദോശ തുടങ്ങിയവയില്‍ ഏതെങ്കിലുമായിരിക്കും ലഭിക്കുക. കൂടാതെ 3 രൂപയ്ക്ക് 200 മില്ലിലീറ്റര്‍ വെള്ളവും ലഭിക്കും.

പ്ലാറ്റ്‌ഫോമുകളില്‍ ഐആര്‍സിടിസി പ്രത്യേക കൗണ്ടറുകള്‍ തുറക്കും. കുറഞ്ഞ പൈസയ്ക്ക് ഭക്ഷണവും വെള്ളവും കൗണ്ടറുകളില്‍ നിന്ന് ലഭിക്കും.
പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ 64 സ്റ്റേഷനുകളില്‍ കൗണ്ടര്‍ തുടങ്ങും.

വിജയകരമാണെങ്കില്‍ ഘട്ടം ഘട്ടമായി എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കും. സ്റ്റേഷനില്‍ ജനറല്‍ കോച്ചുകള്‍ വരുന്ന ഭാഗത്താകും കൗണ്ടര്‍. തുടക്കത്തില്‍ തിരുവനന്തപുരം ഡിവിഷനില്‍ നാഗര്‍കോവിലിലും പാലക്കാട് ഡിവിഷനില്‍ മംഗളൂരു ജംക്ഷനിലും കൗണ്ടറുകളുണ്ടാകും

Related posts

വാഹനപുക പരിശോധകർക്ക് പ്രത്യേക പരിശീലനം: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

ഓ​ണാ​ഘോ​ഷം ക​രു​ത​ലോ​ടെ വേ​ണം; മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്രം

Aswathi Kottiyoor

കായിക രംഗത്തെ ബാഹ്യഇടപെടലുകൾ പൂർണമായി ഇല്ലാതാക്കും: മന്ത്രി വി. അബ്ദുറഹിമാൻ

Aswathi Kottiyoor
WordPress Image Lightbox