26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • മണിപ്പുർ സംഭവം ഗുരുതര ഭരണഘടനാലംഘനം; കുറ്റവാളികൾക്കെതിരെ കടുത്തനടപടി വേണം’: ചീഫ് ജസ്റ്റിസ്
Uncategorized

മണിപ്പുർ സംഭവം ഗുരുതര ഭരണഘടനാലംഘനം; കുറ്റവാളികൾക്കെതിരെ കടുത്തനടപടി വേണം’: ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി ∙ മണിപ്പൂരിലുണ്ടായത് ഗുരുതരമായ ഭരണഘടനാ ലംഘനമാണെന്നും സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിക്ക് നേരിട്ട് ഇടപെടേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോ ഏറെ അസ്വസ്ഥതപ്പെടുത്തുന്നതാണ്. ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണിത്. സംഭവത്തിൽ കുറ്റവാളികളെ പിടികൂടാനുള്ള നടപടികൾ എത്രയും വേഗത്തിൽ സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിഡിയോയിൽ കണ്ടതത്രയും ഗുരുതരമായ ഭരണഘടനാ ലംഘനമാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇംഫാലിൽനിന്ന് 35 കിലോമീറ്റർ മാറി കാൻഗ്പോക്പി ജില്ലയിൽ മേയ് നാലിനാണു സംഭവം നടന്നത്. വിഡിയോ പ്രചരിച്ചതിനു പിന്നാലെയാണു മാസങ്ങൾക്കു മുൻപു നടന്ന അതിക്രൂരമായ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിച്ചത്തുവരുന്നത്. സംഭവം നടക്കുന്ന ദിവസത്തിനു മുൻപ് മെയ്തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മിൽ ഇവിടെ ഏറ്റുമുട്ടിയിരുന്നു. നഗ്നരായ സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കുന്നതാണു പ്രചരിക്കുന്ന വിഡിയോയിലുള്ളത്.

Related posts

കാലാവസ്ഥാ വിഭാഗം അറിയിപ്പ്, അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും; രാത്രിയോടെ മഴ ശക്തമാകും; ഓറഞ്ച് അല‍ര്‍ട്ട്

Aswathi Kottiyoor

ഓട നിർമ്മാണത്തിലെ അശാസ്ത്രീയതയെച്ചൊല്ലി തർക്കം; ദേശാഭിമാനി ലേഖകനെ പഞ്ചായത്ത് മെമ്പർ മർദ്ദിച്ചതായി പരാതി

Aswathi Kottiyoor

‘സുരേന്ദ്രനല്ല മോദി വിചാരിച്ചാലും സുൽത്താൻ ബത്തേരി ഗണപതിവട്ടമാവില്ല’: ടി സിദ്ദിഖ്

Aswathi Kottiyoor
WordPress Image Lightbox