24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇന്ത്യയുടെ പേരിൽ പോര്; ‘ജീതേഗാ ഭാരത്’ മുദ്രാവാക്യമാക്കാൻ പ്രതിപക്ഷ നീക്കം
Uncategorized

ഇന്ത്യയുടെ പേരിൽ പോര്; ‘ജീതേഗാ ഭാരത്’ മുദ്രാവാക്യമാക്കാൻ പ്രതിപക്ഷ നീക്കം

ന്യൂഡൽഹി ∙ പ്രതിപക്ഷ മുന്നണിക്ക് ‘ഇന്ത്യ’ എന്ന പേരിട്ടതിന്റെ പശ്ചാത്തലത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ രാഷ്ട്രീയപ്പോര്. അധികാരം കിട്ടാൻ ഇന്ത്യ എന്ന പേര് ദുരുപയോഗം ചെയ്യുകയാണെന്നാരോപിച്ച് ബിജെപിയുടെ മഹാരാഷ്ട്ര സമൂഹമാധ്യമ വിഭാഗം തലവൻ അശുതോഷ് ദുബെ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി. മുന്നണി തോറ്റാൽ ‘ഇന്ത്യ തോറ്റു’ എന്നു തലക്കെട്ടു വരുമെന്ന ആശങ്കയും ഉന്നയിച്ചിട്ടുണ്ട്. പ്രതിപക്ഷ മുന്നണിയിലെ 26 പാർട്ടികൾക്കുമെതിരെ ഡോ. അവിനിഷ് മിശ്ര എന്നയാൾ ഡൽഹി ബാരഖംബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ദേശീയ ചിഹ്നങ്ങളുടെ ദുരുപയോഗം തടയാനുള്ള നിയമപ്രകാരം പരാതിയിൽ കേസെടുത്തു.

അതിനിടെ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ട്വിറ്റർ ഹാൻഡിലിൽ സ്വന്തം വിശേഷണം ‘ചീഫ് മിനിസ്റ്റർ ഓഫ് അസം, ഇന്ത്യ’ എന്നതു മാറ്റി ‘ചീഫ് മിനിസ്റ്റർ ഓഫ് അസം, ഭാരത്’ എന്നാക്കി. ഇന്ത്യ എന്ന പേര് സാമ്രാജ്യത്വത്തിന്റെ ഭാരം പേറുന്നതാണെന്നും നമ്മുടെ പൂർവികർ ഭാരതത്തിനു വേണ്ടിയാണ് പോരാടിയതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ബിജെപി സമൂഹമാധ്യമ വിഭാഗത്തിലെ ചിലരും സമാന പ്രചാരണം തുടങ്ങി. ‘സ്കിൽ ഇന്ത്യ’, ‘സ്റ്റാർട്ടപ് ഇന്ത്യ’ എന്നിങ്ങനെ സ്വന്തം പദ്ധതികൾക്കു പേരിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇക്കാര്യം പറഞ്ഞുപഠിപ്പിക്കൂ എന്നു കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് പരിഹസിച്ചു. ‘ജീതേഗാ ഭാരത്’ (ഭാരതം ജയിക്കും) എന്നതായിരിക്കും ‘ഇന്ത്യ’ മുന്നണിയുടെ മുദ്രാവാക്യമെന്ന വിവരവും ഇതിനിടെ പുറത്തുവന്നു.

Related posts

മുന്‍ ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു

Aswathi Kottiyoor

കട്ടപ്പന ഇരട്ടക്കൊലപാതകം; ഒന്നാം പ്രതിയെ കസ്റ്റഡിയില്‍ വിട്ടു

Aswathi Kottiyoor

സംസ്ഥാനത്ത് പ്ലസ് വൺ, പ്ലസ് ടൂ പരീക്ഷകൾ നാളെ ആരംഭിക്കും

Aswathi Kottiyoor
WordPress Image Lightbox