24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തക്കാളി വില കിലോയ്ക്ക് 70 രൂപയായി കുറച്ചു,​ സാധാരണക്കാർക്ക് ആശ്വാസം പകരാൻ കേന്ദ്രസർക്കാർ നടപടി
Kerala

തക്കാളി വില കിലോയ്ക്ക് 70 രൂപയായി കുറച്ചു,​ സാധാരണക്കാർക്ക് ആശ്വാസം പകരാൻ കേന്ദ്രസർക്കാർ നടപടി

തക്കാളിയുടെ വില കിലോഗ്രാമിന് 80ൽ നിന്ന് 70 രൂപയായി കുറയ്ക്കുമെന്ന് കേന്ദ്രസർക്കാർ. സബ്സിഡിയുള്ള തക്കാളിയുടെ വിലയാണ് 80ൽ നിന്ന് 70 ആയി കേന്ദ്രം കുറയ്ക്കുന്നത്. കഴിഞ്ഞ വെള്ളി മുതലാണ് സബ്സിഡി നിരക്കിൽ കേന്ദ്രം തക്കാളി വിൽക്കാൻ നടപടിയെടുത്തത്.ഡൽഹി,​ ലക്‌നൗ,​ പാട്ന തുടങ്ങി രാജ്യത്തെ വൻനഗരങ്ങളിൽ നാഫെഡും എൻ.സി.സി.എഫുമാണ് തക്കാളി സബ്സിഡി നിരക്കിൽ നൽകുന്നത്. ജൂലായ് 20 മുതലായിരിക്കും തക്കാള് 70രൂപയ്ക്ക് നൽകുന്നത്. ഒരാൾക്ക് രണ്ടു കിലോ മാത്രമേ വാങ്ങാൻ കഴിയൂ. നാളെ മുതൽ 70 രൂപ നിരക്കിൽ തക്കാളി വിൽക്കാൻ ഉപഭോക്തൃകാര്യ വകുപ്പ് നാഫെഡിനും എൻ.സി.സിഎഫിനും നിർദ്ദേശം നൽകിയിട്ടുണ്ട്.ആദ്യം കിലോയ്ക്ക് 90 രൂപയ്ക്കും പിന്നീട് ജൂലായ് 16 മുതൽ 80 രൂപയ്ക്കും സർക്കാർ സബ്സിഡി നിരക്കിൽ തക്കാളി നൽകിയിരുന്നു. തക്കാളി പ്രതിസന്ധി ലഘൂകരിക്കാൻ ആന്ധ്രാപ്രദേശ്,​ കർണാടക,​ മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ സംഭരിച്ച തക്കാളി ഒറ്റരാത്രി കൊണ്ട് ഡൽഹിയിലെത്തിച്ചിരുന്നു.

Related posts

ഒരു കോടി ഫലവൃക്ഷതൈകളുടെ വിതരണോദ്ഘാടനം ഗവർണർ നിർവഹിക്കും

Aswathi Kottiyoor

സംസ്ഥാനത്ത് നബി ദിനത്തിനുള്ള പൊതുഅവധി സെപ്റ്റംബര്‍ 27 ൽ നിന്ന് 28 ലേക്ക് മാറ്റിയേക്കും

Aswathi Kottiyoor

കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിൽ ; ആദിവാസി ഊരുകൾ സന്ദർശിക്കും*

WordPress Image Lightbox