20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മൻ ചാണ്ടിയുടെ വിടപറയൽ അതീവ ദുഃഖകരമെന്ന് മുഖ്യമന്ത്രി; അനുശോചന പ്രവാഹം
Uncategorized

ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മൻ ചാണ്ടിയുടെ വിടപറയൽ അതീവ ദുഃഖകരമെന്ന് മുഖ്യമന്ത്രി; അനുശോചന പ്രവാഹം

തിരുവനന്തപുരം∙ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് നേതാക്കൾ. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തുടങ്ങിയവർ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

∙ മുഖ്യമന്ത്രി പിണറായി വിജയൻ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഒരേ വർഷമാണ് ഞങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാർത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടി എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

∙ കേന്ദ്രമന്ത്രി വി.മുരളീധരൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചനം രേഖപ്പെടുത്തി.

കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും പരിണതപ്രജ്ഞനായ ഭരണാധികാരിയുമായ രാഷ്ട്രീയ അതികായൻ്റെ നഷ്ടം നികത്താൻ ആകാത്തതാണ്. എന്നും എപ്പോഴും ജനങ്ങളോടൊപ്പം സഞ്ചരിച്ച അദ്ദേഹത്തിൻ്റെ പ്രവർത്തനശൈലി ഒരു പാഠപുസ്തകം തന്നെയാണെന്നും കേന്ദ്രമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കുടുംബത്തിൻ്റെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല. കേരളത്തിന്റെ ജനനായകന്‍ യാത്രയായി. എന്റെ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിന് വിട.

∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഉമ്മൻചാണ്ടി വിടവാങ്ങുകയാണ്. മുൻ കേരള മുഖ്യമന്ത്രിയും തലമുതിർന്ന കോൺഗ്രസ് നേതാവും ദീർഘകാലം പുതുപ്പള്ളിയുടെ ജനപ്രതിനിധിയുമായ അദ്ദേഹം വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് കേരള രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. കക്ഷി രാഷ്ട്രീയത്തിനതീതമായ സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച അദ്ദേഹം ഭരണ, രാഷ്ട്രീയ രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കടന്നുപോകുന്നത്. അൻപത് ആണ്ടുകളിലേറെക്കാലം കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നത്. ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ വേർപാടിൽ രാഷ്ട്രീയ കേരളത്തിന്റെ അഗാധമായ ദുഃഖത്തോടൊപ്പം പങ്കുചേരുന്നു.
∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. മികച്ച ഭരണാധികാരിയും കോൺഗ്രസ്സിന്റെ ജനപ്രിയനേതാവുമായിരുന്നു ഉമ്മൻചാണ്ടി. എന്നും ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഊർജ്ജസ്വലതയോടെ ആറുപതിറ്റാണ്ടിലധികം അദ്ദേഹം പൊതുജീവിതത്തിൽ നിറഞ്ഞുനിന്നു. കേരളത്തിൻ്റെ വികസനത്തിന് അതുല്ല്യ സംഭാവന നൽകിയ ഭരണാധികാരിയാണ് ഉമ്മൻചാണ്ടി. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട നേതാവായിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. കുടുംബത്തിൻ്റെയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കുചേരുന്നു. ഉമ്മൻചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

∙ മന്ത്രി റോഷി അഗസ്റ്റിൻ

ജനങ്ങൾക്കിടയിൽ ജീവിച്ച ജനകീയ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വലിയ ആൾക്കൂട്ടത്തിനു നടുവിൽ ജീവിച്ച നേതാവായിരുന്നു. ആറു പതിറ്റാണ്ടോളം പൊതുജീവിതത്തിൽ സജീവമായിരുന്ന അദ്ദേഹം കേരളത്തിന്റെ വികസനത്തിന് അതുല്യ സംഭാവനകളാണ് നൽകിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടം ആണ്. അവസാന നിമിഷം വരെ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചത് ദൈവത്തിന്റെ അനുഗ്രഹമാണ്. ഉമ്മൻ ചാണ്ടി സാറും കെ.എം. മാണി സാറും മാത്രമാണ് ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ 50 വർഷം തുടർച്ചയായി പൂർത്തിയാക്കിയ രണ്ടു നേതാക്കൾ. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് എക്കാലത്തും മാതൃകയാക്കാവുന്ന വ്യക്തിത്വം ആയിരുന്നു. ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗത്തോടു കൂടി കേരള രാഷ്ട്രീയത്തിലെ ഒരു യുഗം ആണ് അവസാനിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ നാടിന്റെയും കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വേദനയിൽ ഞാനും പങ്കുകൊള്ളുന്നു.
അദ്ദേഹം എപ്പോഴും സ്വീകരിച്ചിരുന്നു. എംപി ആയിരിക്കുമ്പോൾ കൂടുതൽ അടുത്ത് പരിചയപ്പെടാൻ കഴിഞ്ഞു. പാലക്കാട് കോച്ച് ഫാക്ടറി ഉൾപ്പെടെ കേരളത്തിൻറെ പ്രധാന വിഷയങ്ങളിൽ ഡൽഹിയിൽ അദ്ദേഹവുമൊന്നിച്ച് ഇടപെടാൻ കഴിഞ്ഞത് ഈ സന്ദർഭത്തിൽ ഓർമ്മിക്കുകയാണ്. പിന്നീട് നിയമസഭാ സ്പീക്കർ ആയിരിക്കെ കൂടുതൽ അടുത്തിടപഴകാൻ കഴിഞ്ഞു.

കേരളത്തിന്റെ പൊതുസമൂഹത്തിൽ ഉമ്മൻ ചാണ്ടിയുടെ വിയോഗം തീർത്താൽ തീരാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെയും കേരള ജനതയുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

∙ മന്ത്രി ആന്റണി രാജു

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. എല്ലാവരോടും സ്നേഹത്തോടെയും സൗമ്യതയോടെയും പെരുമാറിയ അദ്ദേഹം എല്ലാ രാഷ്ട്രീയ നേതാക്കൾക്കും മാതൃകയായിരുന്നു. പ്രഗൽഭനായ ഭരണാധികാരിയും സ്നേഹനിധിയായ പൊതുപ്രവർത്തകനുമായും അദ്ദേഹം ജനമനസുകളെ കീഴടക്കി. പകരം വയ്ക്കാൻ ഇല്ലാത്ത ജനനേതാവായ അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടുമൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു.

Related posts

12 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തു; 50 കാരന് ജീവപര്യന്തം തടവും പിഴയും

Aswathi Kottiyoor

വെളിച്ചം അണച്ചു, പിന്നാലെ വെടി; തളയ്ക്കാൻ 3 മയക്കുവെടി, തുരത്താൻ 3 കുങ്കികൾ

Aswathi Kottiyoor

വിവാഹച്ചടങ്ങിൽ മുത്തച്ഛൻ വെടിയുതിർത്തു, വെടികൊണ്ടത് കൊച്ചുമകന്, പരിഭ്രാന്തരായി അതിഥികൾ!

Aswathi Kottiyoor
WordPress Image Lightbox