• Home
  • Uncategorized
  • വനംവകുപ്പ് വാച്ചർമാരുടെ ശമ്പളം മാസങ്ങളായി നൽകാത്തതിൽ പ്രതിഷേധം: വാച്ചർമാർ ധർണ സംഘടിപ്പിച്ചു
Uncategorized

വനംവകുപ്പ് വാച്ചർമാരുടെ ശമ്പളം മാസങ്ങളായി നൽകാത്തതിൽ പ്രതിഷേധം: വാച്ചർമാർ ധർണ സംഘടിപ്പിച്ചു

കൊട്ടിയൂർ : വനംവകുപ്പ് വാച്ചർമാരുടെ ശമ്പളം മാസങ്ങളായി നൽകാത്തതിൽ പ്രതിഷേധിച്ച് എ ഐ ടി യു സി യുടെ നേതൃത്വത്തിൽ കൊട്ടിയൂർ കണ്ടപ്പനത്ത് വനംവകുപ്പ് ഓഫീസിന് മുന്നിൽ വാച്ചർമാർ ധർണ സംഘടിപ്പിച്ചു.

താൽക്കാലിക വാച്ചർ മാരുടെ ആറുമാസത്തെ കുടിശിക വേതനം അടിയന്തരമായി നൽകുക, വാച്ചർമാരുടെ 2022 ലെ ഫെസ്റ്റിവൽ അലവൻസ് അനുവദിക്കുക, യൂണിഫോം, റെയിൻ കോട്ട്, ബൂട്ട്, ഐഡന്റിറ്റി കാർഡ് മുതലായവ നൽകുക, ഓരോ മാസത്തെയും ശമ്പളം തൊട്ടടുത്ത മാസം അഞ്ചാം തീയതിക്ക് മുന്നേ അനുവദിക്കുക മുതലായവ മുൻനിർത്തി കണ്ണൂർ ജില്ലയിലെ വനം വാച്ചർമാർ അനിശ്ചിതകാല സമരം ആരംഭിച്ചു.

ഇതിന്റെ ഭാഗമായി കൊട്ടിയൂർ കണ്ടപ്പനത്തെ വന്യജീവി സങ്കേത ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. എ ഐ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് വി ഷാജി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു പ്രതിഷേധ സമരത്തിൽ യൂണിറ്റ് സെക്രട്ടറി കെ സി ബിനോയ്, യൂണിറ്റ് പ്രസിഡന്റ് ബാലൻ പുതുശ്ശേരി, സജു മണത്തണ, തോമസ്, റോയ്, തുടങ്ങിയവർ പങ്കെടുത്തു.

Related posts

മാലിന്യസംസ്കരണത്തിൽ വീഴ്ച വരുത്തിയാൽ തടവുശിക്ഷ: വ്യവസ്ഥ കർശനമാക്കുന്നു.*

Aswathi Kottiyoor

തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടിത്തം

Aswathi Kottiyoor

തിരുവനന്തപുരത്ത് അമ്മയ്ക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു; അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox