22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • രേഖകൾ സൂക്ഷിച്ചില്ലെങ്കിൽ കെട്ടിടത്തിന് വീണ്ടും നികുതി!
Uncategorized

രേഖകൾ സൂക്ഷിച്ചില്ലെങ്കിൽ കെട്ടിടത്തിന് വീണ്ടും നികുതി!

തിരുവനന്തപുരം∙ ഉടമകൾ രസീതും രേഖകളും കൃത്യമായി സൂക്ഷിച്ചില്ലെങ്കിൽ ഒരേ കെട്ടിടത്തിൽ നിന്നു റവന്യു വകുപ്പ് വീണ്ടും നികുതി പിരിക്കാൻ സാധ്യത. 50 വർഷത്തോളം പഴക്കമുള്ള കേരള കെട്ടിടനികുതി നിയമം ഭേദഗതി ചെയ്യാൻ ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചതോടെയാണ് നികുതി രേഖകൾ സൂക്ഷിക്കുന്നതിലെ വീഴ്ച പുറത്തുവരുന്നത്. കെബിടി (കേരള ബിൽഡിങ് ടാക്സ്) റജിസ്റ്റർ വില്ലേജുകളിലും താലൂക്കുകളിലും ഉണ്ടെങ്കിലും ഉടമയുടെ പേര് അടിസ്ഥാനമാക്കിയാണ് വിവരങ്ങൾ. ഉടമസ്ഥത മാറ്റുകയോ യഥാർഥ ഉടമയുടെ അനന്തരാവകാശികൾക്കു കൈമാറുകയോ ചെയ്യുന്നതോടെ ഇവർ നികുതി അടച്ചോ എന്ന് വ്യക്തതയില്ലാത്ത സ്ഥിതിയാണ്. കെട്ടിട നമ്പർ മാറ്റം, റീസർവേ വഴി സർവേ നമ്പറുകളിൽ വരുന്ന മാറ്റം തുടങ്ങിയവ വിവരങ്ങൾ സങ്കീർണമാക്കുന്നു.

വില്ലേജിനു പുറമേ താലൂക്കിലും കെട്ടിട നികുതി അടയ്ക്കാമെന്നതിനാൽ രേഖകൾക്ക് ഏകീകൃത സ്വഭാവം ഇല്ല. സമീപകാലത്ത് ഓൺലൈൻ സംവിധാനം വന്നതോടെ അങ്ങനെ നികുതി അടച്ചവരുടെ വിവരങ്ങൾ മാത്രമാണു ലഭ്യമായിട്ടുള്ളത്. നികുതി അടയ്ക്കാത്ത കെട്ടിടങ്ങളെന്ന പേരിൽ പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർ, കെട്ടിട ഉടമകൾ പഴയ രസീത് കാണിക്കുന്നതോടെ മടങ്ങുന്ന സംഭവങ്ങളും കുറവല്ല.

Related posts

വിവാഹിതർ കയറികൂടി, ജംബോ പട്ടിക’; കെഎസ്‌യു പുനഃസംഘടനയില്‍ അതൃപ്തിയുമായി നേതാക്കള്‍

Aswathi Kottiyoor

രോഹിത് വെമുലയുടെ ആത്മഹത്യ; കേസ് അവസാനിപ്പിച്ചതായി തെലങ്കാന പോലീസ്; ഹൈക്കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും

യുവതിയെ കാറിൽ പിന്തുടര്‍ന്ന് ശല്യം ചെയ്യൽ, അശ്ലീല ചേഷ്ടകള്‍ കാണിക്കൽ, പൊലീസുകാരന് സസ്പെൻഷൻ

Aswathi Kottiyoor
WordPress Image Lightbox