24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഡിജിറ്റൽ സാക്ഷരത യജ്ഞം : നേതൃത്വത്തിൽ കിലയും
Kerala

ഡിജിറ്റൽ സാക്ഷരത യജ്ഞം : നേതൃത്വത്തിൽ കിലയും

തിരുവനന്തപുരം
സമ്പൂർണ സാക്ഷരത യജ്ഞം മാതൃകയിൽ തദ്ദേശവകുപ്പ്‌ ആവിഷ്‌കരിച്ച്‌ നടപ്പാക്കുന്ന സമ്പൂർണ ഡിജിറ്റൽ സാക്ഷരത പരിപാടിയുടെ നേതൃത്വത്തിൽ കേരള ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലോക്കൽ അഡ്‌മിനിസ്‌ട്രേഷനും (കില) പങ്കാളിയാകും. പദ്ധതി നിർവഹണത്തിൽ ഇൻഫർമേഷൻ കേരളമിഷനുമായി (ഐകെഎം) കില സഹകരിക്കും.

കേരളത്തിലെ മുഴുവൻ ജനങ്ങളെയും വിവരസാങ്കേതിക വിദ്യയിൽ പ്രാഥമിക വിദ്യാഭ്യാസമുള്ളവരാക്കി മാറ്റുകയാണ്‌ ലക്ഷ്യം.
ഇ–-ഗവേണൻസ്‌ സേവനങ്ങൾ മറ്റൊരാളുടെ സഹായമില്ലാതെ നേടിയെടുക്കാൻ സാധാരണക്കാരെ പ്രാപ്‌തരാക്കുകയാണ്‌ പരിപാടി. ആഗസ്‌ത്‌ മുതൽ ആരംഭിക്കുന്ന സർവേയിലൂടെ സംസ്ഥാനത്ത്‌ ഡിജിറ്റൽ സാക്ഷരതയില്ലാത്തവരെ മുഴുവൻ പേരെയും കണ്ടെത്തും.
കേരളപ്പിറവി ദിനത്തിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ സംസ്ഥാനം എന്ന പ്രഖ്യാപനത്തിനാണ്‌ തദ്ദേശവകുപ്പ്‌ ലക്ഷ്യമിടുന്നത്‌

Related posts

സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്ക്*

Aswathi Kottiyoor

ടിപിആർ മുപ്പതിൽ താഴെ; ശക്തി കുറഞ്ഞ് മൂന്നാം തരംഗം

Aswathi Kottiyoor

കേരളപ്പിറവി ദിനത്തിൽ പൂക്കൾ കൊണ്ട് ലഹരി വിമുക്ത കേരളം തീർത്ത് കോളിത്തട്ട് ഗവ എൽപി സ്കൂൾ

Aswathi Kottiyoor
WordPress Image Lightbox