25.2 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • അടിവസ്ത്രവും ഒരു ബനിയനും മാസ്കും മാത്രമാണ് വേഷം; രാത്രിയിൽ എത്തുന്ന അജ്ഞാതനെ പിടികൂടാനാവാതെ ആലക്കോട് പോലീസും നാട്ടുകാരും –
Uncategorized

അടിവസ്ത്രവും ഒരു ബനിയനും മാസ്കും മാത്രമാണ് വേഷം; രാത്രിയിൽ എത്തുന്ന അജ്ഞാതനെ പിടികൂടാനാവാതെ ആലക്കോട് പോലീസും നാട്ടുകാരും –

കണ്ണൂർ: ആലക്കോട് ഗ്രാമത്തെ ഭീതിയിലാക്കി രാത്രിയിൽ അജ്ഞാതന്റെ വിളയാട്ടം.അടിവസ്ത്രവും ഒരു ബനിയനും മാസ്കും മാത്രമാണ് വേഷം.വീടിന് മുറ്റത്തെ ടാപ്പുകൾ തുറന്നിടുന്ന ബ്ലാക്ക് മാൻ ഉണങ്ങാൻ ഇട്ടിരിക്കുന്ന തുണികൾ മടക്കി വയ്ക്കുന്നുമുണ്ട്.
ഇതുവരെ പ്രദേശത്ത് ഇയാള്‍ മോഷണം നടത്തിയിട്ടില്ലെന്നും ആളുകളെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. തുടക്കത്തിൽ നാട്ടുകാർ അത്ര കാര്യമാക്കിയില്ല. എന്നാൽ അജ്ഞാതനെ കാണുന്നത് പതിവായതോടെ ആളെ പിടികൂടാനിറങ്ങിയിരിക്കുകയാണ് പ്രദേശവാസികള്‍. രാത്രി മുഴുവൻ ഉറക്കമൊഴിച്ച് തെരച്ചിലാണ് ഇപ്പോള്‍. അ‍ജ്ഞാതനെ പിടിക്കാൻ ആലക്കോട് പൊലീസും രംഗത്തുണ്ട്.
ആലക്കോട് തേർത്തല്ലിയിലാണ് മുഖം മൂടിയും അടിവസ്ത്രവും മാത്രം ധരിച്ചെത്തി ഒരാൾ ഭീതി വിതയ്ക്കുന്നത്. സന്ധ്യമയങ്ങിയാൽ പിന്നെ പുറത്തിറങ്ങാൻ പേടിക്കും തേർത്തല്ലി കോടോപളളിയിലുളളവർ. എപ്പോഴാണ്,എവിടെയാണ് മുഖംമൂടി ധരിച്ചൊരാൾ പ്രത്യക്ഷപ്പെടുന്നതെന്ന് അറിയില്ല.
അടിവസ്ത്രം മാത്രം ധരിച്ചൊരാൾ. ദേഹത്ത് എണ്ണയും കരി ഓയിലും പുരട്ടിയെത്തും. വീടുകളുടെ കതകിലും ജനാലകളിലും മുട്ടും. അർധരാത്രിയും പുലർച്ചെയും നാട്ടിലാകെ കറങ്ങും. അടുത്തിടെയായി അജ്ഞാതനെ കണ്ട് പേടിച്ചവരേറെയാണ്. രാത്രി ഭക്ഷണം കഴിഞ്ഞ് പാത്രങ്ങൾ കഴുകി വെള്ളം പുറത്തേക്ക് ഒഴിക്കുമ്പോഴാണ് പ്രദേശവാസിയായ കുഞ്ഞമ്മ അജ്ഞാതനെ കാണുന്നത്. അലറി വിളിച്ചതോടെ രൂപം ഓടി. ജനലിലേക്ക് മുഖം വെച്ച് തുറിച്ച് നോക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടതെന്ന് കുഞ്ഞമ്മ പറയുന്നു.
അടിവസ്ത്രവും ഒരു ബനിയനും മാസ്കും മാത്രമാണ് വേഷം. അതേസമയം ഇതുവരെ പ്രദേശത്ത് ഇയാള്‍ മോഷണം നടത്തിയിട്ടില്ലെന്നും ആളുകളെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.എന്തായാലും ഇയാളെ പിടികൂടാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ഗ്രാമവാസികൾ.ഒപ്പം പോലീസുമുണ്ട്.

Related posts

ചീട്ടുകളി സംഘത്തെ കേളകം പോലീസ് പിടികൂടി

Aswathi Kottiyoor

വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Aswathi Kottiyoor

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഫാനില്‍ നിന്ന് ഷോക്കേറ്റ് ഒരു വീട്ടിലെ നാല് കുട്ടികള്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox