24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പയ്യന്നൂർ മഹാദേവ ഗ്രാമത്തിൽ കുട്ടികൾക്ക് ലഹരി വിൽപ്പന നടത്തിയ കട നാട്ടുകാർ തകർത്തു
Uncategorized

പയ്യന്നൂർ മഹാദേവ ഗ്രാമത്തിൽ കുട്ടികൾക്ക് ലഹരി വിൽപ്പന നടത്തിയ കട നാട്ടുകാർ തകർത്തു

പയ്യന്നൂർ: മഹാദേവ ഗ്രാമത്തിൽ കുട്ടികൾക്ക് ലഹരി വിൽപ്പന നടത്തിയ കട നാട്ടുകാർ തകർത്തു. പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ മുരളിയുടെ കടയാണ് ഇന്നലെ രാത്രിയോടെ ഒരു സംഘം നാട്ടുകാർ കടയിൽ ഇരച്ചു കയറി സാധനങ്ങൾ വലിച്ചെറിയുകയും, തകർക്കുകയും ചെയ്തത്.

സ്കൂൾ കുട്ടികളടക്കമുള്ളവർക്ക് നിരന്തരമായി മാരക സ്വഭാവമുള്ള ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്ന പരാതി ഉയർന്ന സ്ഥാപനമാണിത്, നഗരസഭ, പോലീസ്, എക്സൈസ് എന്നിവ നിരവധി തവണ ഇവിടെ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചെടുക്കുകയും, പിഴയടപ്പിക്കുകയും ചെയ്തിരുന്നു.

ഇത് വലിയ സാമൂഹ്യ പ്രശ്നമായി ഉയർന്നതിനെ തുടർന്ന് സി പിഎം, ഡി വൈ എഫ് ഐ പ്രവർത്തകർ ഈ വിഷയത്തിൽ ഇടപെടുകയും ഇത് ആവർത്തിക്കരുതെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. പലരും ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും നിർബാധം തുടരുകയും, ഈ അടുത്ത ദിവസം എക്സൈസ്സ് ഇവിടെ നിന്ന് ലഹരി വസ്തു പിടിച്ചെടുക്കുകയും ചെയ്തുഇതാണ് നാട്ടുക്കാരിൽ പ്രകോപനമുണ്ടാക്കിയതും, കട ആക്രമിക്കപ്പെട്ടതും. നമ്മുടെ നിയമത്തിൻ്റെ ചില പരിമിതികൾ കാരണം പലപ്പോഴും ഇത്തരക്കാർ ചെറിയ പിഴ നൽകി കേസിൽ നിന്ന് ഒഴിവാക്കപ്പെടുന്നു, ചില റെയിഡുകളിൽ ഇതൊക്കെ പരിമിതപ്പെടുന്നു.

മികച്ച ലാഭം നേടികൊടുക്കുന്നതിനാൽ കച്ചവടക്കാർ ഇതൊക്കെ നിർബാധം തുടരുന്നു. ഇത്തരം സാഹചര്യങ്ങളിൽ നിയമവും ,അധികൃതരും നോക്കുകുത്തികളാകുമ്പോൾ പൊതു സമൂഹത്തിന്, പ്രസ്ഥാനങ്ങൾക്ക് ഇതിൽ ഇടപെടേണ്ടി വരുന്നു.

നമ്മുടെ നാട്ടിൽ ഈ ഒരു കടയിൽ മാത്രമല്ല ഇതൊക്കെ വിൽപ്പന നടത്തുന്നത്, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളിൽ, ടൗണിലെ കടകളിൽ ഇതൊക്കെ വിൽപ്പന നടത്തുന്നുണ്ട്, അവർക്ക് ലഹരി വസ്തുക്കൾ കൃത്യമായി എത്തിച്ചു കൊടുക്കാനുള്ള നെറ്റ് വർക്കും ഇവിടെ ശക്താണ്.

വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് എതിരെ നടപടിയെടുക്കാനും, മുന്നറിയിപ്പ് നൽകാനും ബന്ധപ്പെട്ടവർ തയ്യാറാകണം. ആക്രമിക്കപ്പെട്ട കടയിൽ ലഹരി വസ്തുക്കൾ എത്തിക്കുന്നവരിലേക്കും അന്വേഷണവും, നടപടിയും എത്തണം. ലഹരിക്കെതിരെ മുഖം നോക്കാതെയുള്ള നടപടി കാലം ആവശ്യപ്പെടുന്നുണ്ട്.

Related posts

പാന്‍ ഇന്ത്യന്‍ കാത്തിരിപ്പിന് അവസാനം; 5 ഭാഷകളില്‍ ‘മഞ്ഞുമ്മല്‍ ബോയ്‍സ്’ ഒടിടിയില്‍

കാഴ്ച്ച മങ്ങി, ഛർദ്ദി, മദ്യം കഴിച്ചതിന് പിന്നാലെ ആളുകൾ മരിച്ചുവീണു, വ്യാജ മദ്യദുരന്തത്തിൽ ഹരിയാനയിൽ 16 മരണം

Aswathi Kottiyoor

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍; ഇത്തവണത്തെ വിജയികള്‍ ഇവരാണ്- പൂര്‍ണ്ണമായ ലിസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox