24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ചേലക്കരയില്‍ ആനയെ കൊന്നത് ആനക്കൊമ്പ് കടത്ത് സംഘം
Uncategorized

ചേലക്കരയില്‍ ആനയെ കൊന്നത് ആനക്കൊമ്പ് കടത്ത് സംഘം

തൃശൂര്‍ ചേലക്കര വാഴക്കോട് റബര്‍ തോട്ടത്തില്‍ കാട്ടാനയുടെ ജഡം കുഴിച്ചിട്ടതിനു പിന്നില്‍ ആനക്കൊമ്പ് കടത്ത് സംഘമെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. ആനക്കൊമ്പ് വില്‍ക്കാനുള്ള ശ്രമത്തിനിടെ പിടിയിലായവരുടെ മൊഴി പ്രകാരമാണ് ആനയുടെ ജഡം തൃശൂരില്‍ കണ്ടെത്തിയത്. എറണാകുളം പട്ടിമറ്റത്ത്.പിടിയിലായ 4 പ്രതികളില്‍ ഒരാളെ വനം വകപ്പ് ചോദ്യം ചെയ്തതോടെയാണ് വിവരം കിട്ടിയത്.അഖില്‍ മോഹനെയാണ് വനം വകുപ്പുദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്.ബാക്കി 3 പ്രതികള്‍ റിമാന്റിലാണ്.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജെസിബി ഉപയോഗിച്ചാണ് ജഡം പുറത്തെടുത്തത്.15 വയസ്സില്‍ താഴെ പ്രായമുള്ള ആനയുടെ കൊമ്പിന്റെ ഒരു ഭാഗം മുറിച്ചെടുത്ത നിലയിലായിരുന്നു ജഡം കണ്ടെത്തിയ തോട്ടത്തിന്റെ ഉടമ ഒളിവിലാണ്.

തൃശ്ശൂര്‍ ജില്ലയിലെ ചേലക്കരക്കടുത്ത് മുള്ളൂര്‍ക്കര വാഴക്കോട് റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. മണിയഞ്ചിറ റോയ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റബ്ബര്‍ എസ്റ്റേറ്റ്.

Related posts

കലാപം മൂലം മണിപ്പൂർ വിടേണ്ടി വന്നു, വോട്ടവകാശം വിനിയോഗിക്കാൻ അവസരം വേണം, ഹർജി തള്ളി സുപ്രീം കോടതി

Aswathi Kottiyoor

കെഎസ്ആർടിസി ബസ് ബൈക്കിന്‍റെ പിന്നിലിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

Aswathi Kottiyoor

1204 ഭിന്നശേഷിക്കാരെ സ്കൂളുകളിൽ നിയമിച്ചതായി മന്ത്രി വി ശിവൻകുട്ടി; വയനാടിനായി പ്രത്യേക അദാലത്ത് നടത്തും

Aswathi Kottiyoor
WordPress Image Lightbox