24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വീട്ടുവളപ്പിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.
Uncategorized

വീട്ടുവളപ്പിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.

ചെറുപുഴ: അങ്കണവാടി റോഡിലെ വീട്ടുവളപ്പിൽ നിന്നു കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ടി.വി.കാസിമിന്റെ വീട്ടുവളപ്പിൽ നിന്നാണ് കഴിഞ്ഞ ദിവസം പെരുമ്പാമ്പിനെ പിടികൂടിയത്.

പെരുമ്പാമ്പിനെ കണ്ടെത്തിയ വിവരം വീട്ടുകാർ വനംവകുപ്പ് അധികൃതരെ അറിയിച്ചു. ഇതേത്തുടർന്നു സ്ഥലത്തു എത്തിയ പയ്യന്നൂർ പവിത്രന്റെ നേതൃത്വത്തിലുള്ള സംഘം നാട്ടുകാരുടെ സഹായത്തോടെ പെരുമ്പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടു.

മഴ ആരംഭിച്ചതോടെ കർണാടക വനത്തിൽ നിന്നു പെരുമ്പാമ്പും രാജവെമ്പാലയും തേജസ്വിനിപ്പുഴയിലൂടെ ഒഴുകി ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത് പതിവുസംഭവമാണ്.

കഴിഞ്ഞ വർഷം തേജസ്വിനിപ്പുഴയുടെ കന്നിക്കളം ഭാഗത്തു രാജവെമ്പാലയെ കണ്ടെത്തിയിരുന്നു. എന്നാൽ അന്ന് പാമ്പിനെ പിടികൂടാൻ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു.

ഇതേത്തുടർന്നു പ്രദേശവാസികൾ കുറെ ദിവസം ഭയപ്പാടിലായിരുന്നു. പുഴയിൽ കൂടി ഒഴുകി വരുന്ന പെരുമ്പാമ്പ് വീടിനു സമീപത്തുളള കോഴിക്കൂട്ടിൽ കയറി കോഴികളെ കൊല്ലുന്നതും പതിവാണ്.

Related posts

പേരാവൂരിൽ കേന്ദ്ര സേനയും പോലീസും റൂട്ട് മാർച്ച് നടത്തി

Aswathi Kottiyoor

ഭര്‍തൃവീടിന് സമീപത്തെ പറമ്പിലുള്ള കുളിമുറിയില്‍ യുവതി മരിച്ചനിലയില്‍; സംഭവം നാദാപുരത്ത്

Aswathi Kottiyoor

വീണ്ടും കേരളത്തിൽ ബിജെപിക്ക് അഭിമാന ജയം: ചരിത്രത്തിലാദ്യം, കാലിക്കറ്റ് സിൻ്റിക്കേറ്റ് തെരഞ്ഞെടുപ്പിൽ ജയം

Aswathi Kottiyoor
WordPress Image Lightbox