22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഈ തൊപ്പി വീട്ടിൽ മതി, ജോലിക്കിടയിൽ മതം വേണ്ട’: കണ്ടക്ടറോട് യുവതി
Uncategorized

ഈ തൊപ്പി വീട്ടിൽ മതി, ജോലിക്കിടയിൽ മതം വേണ്ട’: കണ്ടക്ടറോട് യുവതി

ബെംഗളൂരു∙ ജോലി സമയത്തു ബസ് കണ്ടക്ടര്‍ തൊപ്പി ധരിച്ചത് ചോദ്യം ചെയ്ത് യുവതി. ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ‌റേഷന്‍ (ബിഎംടിസി) ബസിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ധരിച്ചിട്ടുള്ള പച്ചത്തൊപ്പി മതപരമായതാണെന്ന് ആരോപിച്ചാണു കണ്ടക്ടറോടു യുവതി തര്‍ക്കിക്കുന്നത്. സർക്കാർ ജോലിയുടെ ഭാഗമായുള്ള യൂണിഫോമിന്റെ കൂടെ ഇത്തരം തൊപ്പി ധരിക്കരുതെന്നു യുവതി ആവർത്തിക്കുന്നതു വിഡിയോയിൽ കേൾക്കാം. പ്രചരിക്കുന്ന വിഡിയോയിൽ കണ്ടക്ടറുടെ മുഖം മാത്രമേയുള്ളൂ, യുവതിയെ കാണാനില്ല. സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ, മതാനുഷ്ഠാനങ്ങൾ വീട്ടിൽ മതിയെന്നും പൊതുസ്ഥലത്തു പാടില്ലെന്നും യുവതി കർക്കശമായി പറയുന്നുണ്ട്.ഞാൻ വർഷങ്ങളായി ഇതേ തൊപ്പി ധരിക്കാറുണ്ട്’’ എന്നു കണ്ടക്ടർ മര്യാദയോടെ മറുപടി പറയുന്നുണ്ടെങ്കിലും യുവതി ദേഷ്യത്തിൽ തന്നെയായിരുന്നു. ‘‘നിങ്ങൾ ഇങ്ങനെ തൊപ്പി ധരിക്കുന്നത് നിയമാനുസൃതമല്ല. നിയമം എല്ലാവർക്കും തുല്യമാണ്. തൊപ്പി ഉടൻ മാറ്റണം. ഇല്ലെങ്കിൽ അധികൃതരെ വിവരമറിയിക്കും’’ എന്നും യുവതി നിലപാടെടുത്തു.

Related posts

അരൂരിൽ വാൻ മോഷ്ടിച്ചവർ പിടിയിൽ! വണ്ടിയെടുത്തത് പക്ഷെ വിൽക്കാനോ പൊളിക്കാനോ ഒന്നുമല്ല, ചുമ്മാ ഓടിച്ച് രസിക്കാൻ

Aswathi Kottiyoor

ഹര്‍ത്താല്‍, രാജ്ഭവൻ മാര്‍ച്ച്, ഒന്നിലും കുലുങ്ങാതെ ഗവർണർ; ഒടുവിൽ വേറിട്ട സമരവുമായി സിപിഎം

Aswathi Kottiyoor

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ;

Aswathi Kottiyoor
WordPress Image Lightbox