24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ഹിമാചലിൽ കുടുങ്ങിയ മലയാളി ഡോക്ടർമാരുടെ സംഘം നാട്ടിലേക്ക് തിരിച്ചു; റോഡ് മാർഗം ഡൽഹിയിലേക്ക്
Uncategorized

ഹിമാചലിൽ കുടുങ്ങിയ മലയാളി ഡോക്ടർമാരുടെ സംഘം നാട്ടിലേക്ക് തിരിച്ചു; റോഡ് മാർഗം ഡൽഹിയിലേക്ക്

ഷിംല∙ ഹിമാചലിലെ പ്രളയം മൂലം മണാലിയിൽ കുടുങ്ങിയ മലയാളി ഡോക്ടർമാരുടെ സംഘം നാട്ടിലേക്ക് തിരിച്ചു. എറണാകുളം മെഡിക്കൽ കോളജിലെ 27 ഹൗസ് സർജന്മാരാണ് യാത്ര തിരിച്ചത്. റോഡു മാർഗം ഡൽഹിയിലേക്കു പുറപ്പെട്ട ഇവർ ഇന്നു വൈകിട്ടോടെ ഡൽഹിയിലെത്തും.

രണ്ടു സംഘങ്ങളിലായി 45 മലയാളി ഡോക്ടർമാരാണു ഹിമാചലിൽ കുടുങ്ങിയത്. മണാലിയിൽനിന്നു 100 കിലോമീറ്റർ അകലെ ഖീർഗംഗയിൽ കുടുങ്ങിയ തൃശൂരിൽനിന്നുള്ള 18 മലയാളി ഡോക്ടർമാർ ഇന്നലെ തന്നെ മലയിറങ്ങിയിരുന്നു. ഈ 18 പേരെയും ഇന്ന് എത്തിക്കുമെന്ന് ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് അറിയിച്ചു. ഹിമാചൽ പ്രദേശിൽ മുന്നൂറോളം സഞ്ചാരികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. 2,577 ട്രാൻസ്‌ഫോമറുകൾ തകരാറിലായതിനാൽ കുളുവിലും മാണ്ഡിയിലും വൈദ്യുതിയും മൊബൈൽ ഫോണും നിലച്ചു. ജൂൺ 24ന് മൺസൂൺ ആരംഭിച്ചതിനുശേഷം ഹിമാചലിൽ 780 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്ക്. മിന്നൽ പ്രളയവും മണ്ണിടിച്ചിലും മൂലം ഹിമാചൽപ്രദേശിൽ കുടുങ്ങിയ മലയാളികളെ സഹായിക്കാൻ കേരള ഹൗസിൽ ഹെൽപ് ഡെസ്ക് തുറന്നു. ഫോൺ: 011 23747079.

Related posts

ടിഎൻ പ്രതാപൻ എംപിയുടെ സ്റ്റാഫിനെതിരായ ആരോപണം; കെ സുരേന്ദ്രന് വക്കീൽ നോട്ടീസ്

Aswathi Kottiyoor

സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര മുറിവ്; പെൺകുട്ടി മരണത്തിന്റെ വക്കിലായിരുന്നു; ഉജ്ജയിനിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ സഹായിക്കാത്തവർക്കെതിരെ കേസെടുക്കും.

Aswathi Kottiyoor

മിസോറാമിൽ സോറാം പീപ്പിള്‍സ് മൂവ്‌മെന്റിന് വൻ മുന്നേറ്റം; 29 സീറ്റിൽ മുന്നിൽ

Aswathi Kottiyoor
WordPress Image Lightbox