24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടും; അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്കും
Kerala

യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടും; അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്കും

മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ അനുവദിക്കാൻ റെയിൽവേ ബോർഡിന്‌ ശുപാർശ നൽകി സെക്കന്തരബാദിൽ ചേർന്ന റെയിൽവെ ടൈംടേബിൾ കമ്മിറ്റി യോഗം. തിരുവനന്തപുരത്ത് നിന്ന് മധുരയ്ക്കുള്ള അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടുന്നതിന്‌ പുറമേ യശ്വന്ത്പൂർ– കണ്ണൂർ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാനും കമ്മിറ്റി ശുപാർശ നൽകി. റെയിൽവേ ബോർഡ്‌ അംഗീകരിക്കുന്നതോടെ ഇത്‌ നടപ്പിലാകും.

നേരിട്ട് തീവണ്ടിയില്ലാത്തതിനാൽ കന്യാകുമാരി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ എത്തിയാൽ മാത്രമേ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് രാമേശ്വരത്തേക്ക് ട്രെയിൻ ലഭിച്ചിരുന്നുള്ളു. വടക്കേ മലബാറിൽനിന്ന് ബംഗളൂരുവിലേക്ക് കൂടുതൽ തീവണ്ടി വേണമെന്ന ആവശ്യത്തിന്റെ ഭാഗമായാണ്‌ യശ്വന്ത്പൂർ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നതെന്നും പാസഞ്ചർ അമ്‌നിറ്റീസ് കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് അറിയിച്ചു അറിയിച്ചു.

Related posts

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം; മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

Aswathi Kottiyoor

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 5000 പഠനമുറികള്‍ നിർമിക്കും

Aswathi Kottiyoor

അ​​ന​​ധി​​കൃ​​ത കൊ​​ടി​​ക​​ളും ബാ​​ന​​റു​​ക​​ളും: സ​ർ​ക്കാ​രി​ന് ഹൈ​ക്കോ​ട​തി​ അ​ന്ത്യ​ശാ​സ​നം

Aswathi Kottiyoor
WordPress Image Lightbox