21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കേരളത്തിലെ തെരുവുനായ് പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്ന്​ സുപ്രീംകോടതി
Kerala

കേരളത്തിലെ തെരുവുനായ് പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്ന്​ സുപ്രീംകോടതി

കേരളത്തിലെ തെരുവ് നായ്ക്കളുടെ പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്ന്​ ​സുപ്രീംകോടതി വാക്കാൽ പരാമർശിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, സംസ്ഥാന ബാലാവകാശ കമീഷന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. വിശദ വാദം കേള്‍ക്കുന്നതിനായി ഹരജികൾ പരിഗണിക്കുന്നത്​ ആഗസ്റ്റ് 16ലേക്ക് മാറ്റി.

അക്രമകാരികളായ നായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് കണ്ണൂര്‍ ജില്ല പഞ്ചായത്ത്​ ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് നേരെ പോലും തെരുവ് നായ്ക്കളുടെ അക്രമം ശക്തമാണ്. അപകടകാരികളായ നായ്ക്കളെ തിരിച്ചറിയുകയും അവയെ കൊല്ലുകയും വേണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കണ്ണൂര്‍ ജില്ല പഞ്ചായത്ത് വാദിച്ചു.
11 വയസ്സുകാരന്‍റെ മരണം ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ നയ്ക്കളുടെ ആക്രമണം മൂലം നടന്നിട്ടുണ്ടെന്നും തെരുവ്​ നായ്ക്കളെ ഭയന്ന്​ കോഴിക്കോട്​ ആറ്​ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണെന്നും ബാലവാകാശ കമീഷൻ ചൂണ്ടിക്കാട്ടി.

എ.ബി.സി ചട്ടങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാത്തതാണ് കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമെന്ന് മൃഗസ്നേഹികളുടെ സംഘടന കോടതിയിൽ പറഞ്ഞു. മൃഗങ്ങളെയേും മനുഷ്യനെയും സ്‌നേഹിക്കുന്നുവെന്നും അതിനാല്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുൻ കേന്ദ്ര മന്ത്രി അൽഫോൺ കണ്ണന്താനവും കോടതിയെ അറിയിച്ചു.

Related posts

സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യൽ തുടരുന്നു; 200 ചോദ്യങ്ങളുടെ പട്ടിക തയ്യാറാക്കി ഇഡി, ശനിയാഴ്ച വരെ ചോദ്യം ചെയ്യും

Aswathi Kottiyoor

വാക്‌സിനെടുക്കാത്ത വിദ്യാര്‍ഥികള്‍ക്ക്​ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്​

Aswathi Kottiyoor

തിരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണയ ചർച്ചകൾ അന്തിമഘട്ടത്തിൽ

Aswathi Kottiyoor
WordPress Image Lightbox