27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും തടയാൻ പ്രത്യേക സംഘം രൂപീകരിക്കും: നിർദേശവുമായി ഡിജിപി
Kerala

കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും തടയാൻ പ്രത്യേക സംഘം രൂപീകരിക്കും: നിർദേശവുമായി ഡിജിപി

കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കണ്ടെത്തുന്നതിന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാൻ സംസ്ഥാന പൊലീസ്‌ മേധാവിയുടെ നിർദേശം. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിച്ച് ജില്ലാ ഭരണകേന്ദ്രത്തിന് കൈമാറാൻ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.

കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്‌ എന്നിവ തടയാൻ വിവിധ വകുപ്പുകൾ പരിശോധന നടത്തുമ്പോൾ പോലീസ് സംരക്ഷണവും സഹായവും നൽകാനും നിർദ്ദേശിച്ചു. വിലക്കയറ്റം തടയാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കൃത്യവും സമയബന്ധിതവുമായി നിയമനടപടി സ്വീകരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവി ജില്ലാ പൊലീസ്‌ മേധാവിമാർക്ക്‌ നിർദേശം നൽകിയത്‌.

Related posts

നെല്ല് സംഭരണം: വില വിതരണം പുരോഗമിക്കുന്നു

Aswathi Kottiyoor

വയനാട്ടിലെ സ്കൂളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം: 80 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Aswathi Kottiyoor

കാ​ട്ടാ​ന​യെ പ്ര​തി​രോ​ധി​ക്കാ​ൻ മാ​ട്ട​റ​യി​ൽ ഹ​ണി ഫെ​ൻ​സിം​ഗ്

Aswathi Kottiyoor
WordPress Image Lightbox