24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *തക്കാളിയും ഇഞ്ചിയും കിട്ടാനില്ല; വില കുതിച്ചുയരുന്നതിന് പുറമെ മലബാറിൽ പച്ചക്കറി ക്ഷാമവും രൂക്ഷം*
Kerala

*തക്കാളിയും ഇഞ്ചിയും കിട്ടാനില്ല; വില കുതിച്ചുയരുന്നതിന് പുറമെ മലബാറിൽ പച്ചക്കറി ക്ഷാമവും രൂക്ഷം*

വില കുതിച്ചുയരുന്നതിന് പുറമേ പച്ചക്കറി ക്ഷാമവും മലബാറിലെ മാര്‍ക്കറ്റുകളില്‍ രൂക്ഷമാകുന്നു. തമിഴ്നാട്ടിലേയും കര്‍ണാകത്തിലേയും കൃഷി നാശം മൂലം തക്കാളിയും ഇഞ്ചിയും കിട്ടാനില്ല. ഒരു മാസത്തോളം ഈ പ്രതിസന്ധി തുടരുമെന്നാണ് കോഴിക്കോട് പാളയത്തെ പച്ചക്കറി മൊത്തവിതരണക്കാര്‍ പറയുന്നത്.

കഴിഞ്ഞ മാസം 15 ന് കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തക്കാളിയുടെ വില 31 രൂപയായിരുന്നു. ഇപ്പോള്‍ 120 കൊടുത്താലും തക്കാളി കിട്ടാനില്ല. പച്ചമുളകിന്‍റേയും ഇഞ്ചിയുടേയുമൊക്കെ കാര്യവും വ്യത്യസ്ഥമല്ല. കര്‍ണാടകയിലേയും തമിഴ്നാട്ടിലേയും മാര്‍ക്കറ്റുകളില്‍ പോയ് വെറും കൈയോടെ മടങ്ങേണ്ട സ്ഥിതിയാണിപ്പോഴെന്ന് പച്ചക്കറി മൊത്ത വ്യാപാരികള്‍ പറയുന്നു. തക്കാളിയും ഇഞ്ചിയും തീരെ കിട്ടാനില്ല. മൈസൂര്‍, കോലാര്‍, തമിഴ്നാട്ടിലെ തോപ്പും പെട്ടി, കെന്നത്ത്കടവ് എന്നിവടങ്ങിളില്‍ നിന്നാണ് തക്കാളിയും മുളകുമൊക്കെ കോഴിക്കോടേക്ക് എത്തിയിരുന്നത്. കൃഷിനാശം മൂലം മൂന്നാഴ്ചയായി പച്ചക്കറിയുടെ വരവ് കുറഞ്ഞു. ഇതുമൂലം കുതിച്ചുയരുകയാണ് പച്ചക്കറിയുടെ വില.

മൂന്നാഴ്ച മുമ്പ് പാളയം മൊത്ത വിപണിയില്‍ 130 രൂപയായിരുന്നു ഇഞ്ചിയുടെ വില. ഇപ്പോഴത് 220 പിന്നിട്ടു. പച്ചമുളകിന്‍റെ വില ഇരട്ടി വര്‍ധിച്ച് 90 കടന്നു. ചെറിയുള്ളി 62 ല്‍ നിന്നും 120ലെത്തി. വെളുത്തുള്ളിക്ക് മുപ്പത് രൂപ കൂടി 150 ആയി. കുമ്പളവും വെള്ളരിയും ചേനയുമൊഴികെ മറ്റെല്ലാത്തിനും വില കുതിക്കുകയാണ്. ഇത് ചെറുകിട വ്യാപാരികള്‍ക്ക് സൃഷ്ടിച്ചിരുക്കുന്ന പ്രതിസന്ധിയും ചെറുതല്ല. ഒരു മാസം കഴിഞ്ഞാലേ പച്ചക്കറി വരവ് പൂര്‍വ സ്ഥിതിയിലെത്തൂവെന്നാണ് വ്യാപാരികള്‍ പറയുന്നത്. അപ്പോഴേക്കും വിളകള്‍ വിളവെടുപ്പിനു പാകമാകും. ഓണത്തിന് പ്രതിസന്ധിയുണ്ടാകില്ലെന്നും വ്യാപാരികള്‍ പറയുന്നു.

Related posts

ഗതാഗതക്കുരുക്കില്‍ കുടുങ്ങി പരീക്ഷ മുടങ്ങുമെന്നായപ്പോള്‍ ആ മൂന്നു പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ട്

Aswathi Kottiyoor

എം.സി.വൈ.എം മാനന്തവാടി മേഖല സംഗമം നടത്തി

Aswathi Kottiyoor

ഡിജിറ്റൽ ബാങ്കിങ്‌ : ആദ്യമെത്താൻ കേരളം

Aswathi Kottiyoor
WordPress Image Lightbox