24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആദ്യം സെമി സ്പീഡ് ട്രെയിൻ, പിന്നെ മതി ഹൈ സ്പീഡ് ട്രെയിൻ’; മാറ്റങ്ങൾ നിർദേശിച്ച് ഇ ശ്രീധരന്‍റെ റിപ്പോർട്ട്
Kerala

ആദ്യം സെമി സ്പീഡ് ട്രെയിൻ, പിന്നെ മതി ഹൈ സ്പീഡ് ട്രെയിൻ’; മാറ്റങ്ങൾ നിർദേശിച്ച് ഇ ശ്രീധരന്‍റെ റിപ്പോർട്ട്

അതിവേഗ ട്രെയിൻ സംബന്ധിച്ച് മാറ്റങ്ങൾ നിർദേശിച്ച് മെട്രോമാൻ ഇ ശ്രീധരന്റെ റിപ്പോർട്ട്. നിലവിലെ ഡിപിആര്‍ മാറ്റണമെന്ന് ശ്രീധരൻ നിർദേശിക്കുന്നു. ആദ്യം സെമി സ്പീഡ് ട്രെയിൻ നടപ്പാക്കണം. പിന്നീട് മതി ഹൈ സ്പീഡ് ട്രെയിൻ എന്നാണ് ഇ ശ്രീധരന്റെ റിപ്പോർട്ടില്‍ പറയുന്നത്. നിലവിലെ പദ്ധതി പ്രായോഗികമല്ലെന്നും ശ്രീധരൻ വ്യക്തമാക്കുന്നു. റിപ്പോർട്ട് കെ വി തോമസ് മുഖ്യമന്ത്രിക്ക് കൈമാറി.

കെ റെയില്‍ വീണ്ടും ട്രാക്കിലാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് കഴിഞ്ഞ ദിവസം പൊന്നാനിയിലെ വീട്ടിലെത്തി ഇ ശ്രീധരനെ കണ്ടിരുന്നു. പദ്ധതിക്കെതിരെ കടുത്ത നിലപാടായിരുന്നു നേരത്തെ ഇ ശ്രീധരന് ഉണ്ടായിരുന്നത്. കെ റെയിൽ നിലവിലെ രീതിയിൽ പ്രായോഗികമല്ലെങ്കിലും മാറ്റങ്ങളോടെ നടപ്പിലാക്കാം എന്നാണ് ഇ ശ്രീധരന്റെ ഇപ്പോഴത്തെ നിലപാട്. ഹൈസ്പീഡ്, സെമി ഹൈസ്പീഡ് ട്രെയിനുകൾ കേരളത്തിന്‌ ആവശ്യമാണ്‌. അണ്ടർ ഗ്രൗണ്ട്, എലവേറ്റർ രീതിയിൽ പദ്ധതി നടപ്പിലാക്കാമെന്ന് ഇ ശ്രീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇങ്ങനെ വരുമ്പോൾ ചെലവും സ്ഥലം ഏറ്റെടുക്കൽ കുറയുമെന്നും ശ്രീധരൻ പറയുന്നു.

Related posts

പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു: ആറുവയസുകാരിക്ക് പരിക്ക്

Aswathi Kottiyoor

പോഷകാഹാര കിറ്റ് വിതരണം ചെയ്തു.*

Aswathi Kottiyoor

പ്ലസ്‌ വൺ ക്ലാസുകൾ ജൂലൈ ഒന്നിന്‌ തുടങ്ങും ; 220 അധ്യയനദിനം ഉറപ്പാക്കണം

Aswathi Kottiyoor
WordPress Image Lightbox