24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കാലവർഷം: കെ.എസ്.ഇ.ബിക്ക് നഷ്ടം 6.86 കോടി രൂപ –
Uncategorized

കാലവർഷം: കെ.എസ്.ഇ.ബിക്ക് നഷ്ടം 6.86 കോടി രൂപ –

കണ്ണൂർ: കനത്ത മഴയിലും കാറ്റിലും ജില്ലയിൽ കെ.എസ്.ഇ.ബിക്കു കനത്ത ഷോക്ക്. കണ്ണൂർ, ശ്രീകണ്ഠപുരം സർക്കിളുകൾ ഉൾപ്പെടുന്ന ജില്ലയിൽ 6 കോടി 86 ലക്ഷം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്.

കണ്ണൂർ സർ‌ക്കിളിന് കീഴിൽ 2 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. 6305 വൈദ്യുതി കണക്ഷനുകളെ മഴ ബാധിച്ചു. 7 ഹൈടെൻഷൻ തൂണുകളും 126 ലോ ടെൻഷൻ‌ തൂണുകളും തകർ‌ന്നു.

ഹൈ ടെൻഷൻ കമ്പികൾ‌ ഒരു സ്ഥലത്ത് പൊട്ടി. അതേ സമയം 828 സ്ഥലങ്ങളിൽ ലോ ടെൻ‌ഷൻ‌ കമ്പികൾ പൊട്ടി വീണു. 4 ട്രാൻസ്ഫോമറുകളും തകരാറിലായി.

ശ്രീകണ്ഠപുരം സർക്കിളിനു കീഴിലാവട്ടെ 4,85,98,100 രൂപയുടെ നാശനഷ്ടം ഉണ്ടായി. 103 ഹൈ ടെൻ‌ഷൻ വൈദ്യുതത്തൂണുകളും 594 ലോ ടെൻ‌ഷൻ വൈദ്യുതത്തൂണുകളും തകർന്നു. 75 സ്ഥലത്ത് ഹൈ ടെൻഷൻ ലൈനുകളും 1851 സ്ഥലത്ത് ലോ ടെൻഷൻ‌ ലൈനുകളും പൊട്ടി വീണു.

4 ട്രാൻസ്ഫോമറുകൾ പൂർണമായും തകരാറിലായി. 395 എണ്ണത്തെ ബാധിച്ചു. 4,61436 വൈദ്യുതി കണക്ഷനുകളെയും മഴ ബാധിച്ചു.

അവധി ദിവസങ്ങളിലും ജീവനക്കാരുടെയും കോൺട്രാക്ട് ജീവനക്കാരുടെയും വിശ്രമ രഹിതമായ പ്രവർത്തനത്തിലൂടെ കണക്ഷനുകൾ‌ പുനഃസ്ഥാപിക്കാൻ കഴി‍ഞ്ഞു.

Related posts

കോഴിക്കോട് കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

എൽഡിഎഫ് തോൽവി അപ്രതീക്ഷിതം, എല്ലാം തിരുത്തി മുന്നോട്ട് വരും: എം വി ഗോവിന്ദൻ

Aswathi Kottiyoor

ഫോർട്ട് കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിടിച്ച് യാത്രാജെട്ടി തകർന്നു

Aswathi Kottiyoor
WordPress Image Lightbox