• Home
  • Uncategorized
  • കാത്സ്യത്തിന്റെ കുത്തിവയ്പ്പ്;അട്ടപ്പാടിയില്‍ ക്ഷീര കര്‍ഷകന്റെ പശുക്കള്‍ കൂട്ടത്തോടെ ചത്തു
Uncategorized

കാത്സ്യത്തിന്റെ കുത്തിവയ്പ്പ്;അട്ടപ്പാടിയില്‍ ക്ഷീര കര്‍ഷകന്റെ പശുക്കള്‍ കൂട്ടത്തോടെ ചത്തു

പാലക്കാട്: അട്ടപ്പാടിയില്‍ ക്ഷീര കര്‍ഷകന്റെ പശുക്കള്‍ കൂട്ടത്തോടെ ചത്തു. മണ്ണാന്തറ ഊരിലെ സെന്തിലിൻ്റെ ആറ് പശുക്കളാണ് ചത്തത്.
ഇന്നലെ പശുക്കള്‍ക്ക് കാത്സ്യത്തിന്റെ കുത്തിവെയ്പ്പെടുത്തിരുന്നുവെന്ന് സെന്തില്‍ പറഞ്ഞു.ഇതിന് പിന്നാലെയാണ് ഒന്നിന് പിറകെ ഒന്നായി പശുക്കൾ ചത്തു വീണത്.മറ്റ് മൂന്ന് പശുക്കള്‍ അവശ നിലയിലാണ്.
ഇന്നലെയാണ് മണ്ണാന്തറ ഊരിലെ സെന്തിലിന്റെ പത്ത് പശുക്കള്‍ക്ക് കാത്സ്യത്തിന്റെ കുത്തിവെപ്പെടുത്തത്. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം തന്നെ രണ്ട് പശുക്കള്‍ കുഴഞ്ഞു വീണ് ചത്തു. ഇന്ന് രാവിലെ മറ്റ് നാല് പശുക്കളെ കൂടി തൊഴുത്തില്‍ ചത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വെറ്റിനറി ഉദ്യോഗസ്ഥരെ അറിയിച്ചു. അതിന് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി പശുക്കളുടെ ജഢം മാറ്റിയിരിക്കുകയാണ്.
ആകെയുള്ള 10 പശുക്കളില്‍ ആറെണ്ണം ചാവുകയും ബാക്കിയുള്ളവ അവശ നിലയിലുമാണ്.അതേസമയം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ വിഷയത്തില്‍ വ്യക്തത വരൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Related posts

പുതുപ്പള്ളി ഉപതിരെഞ്ഞെടുപ്പ് ജെയ്ക് സി.തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി;പ്രഖ്യാപനം നാളെ

Aswathi Kottiyoor

ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും; വിധിയെഴുത്ത് ഏഴു ഘട്ടമെന്ന് സൂചന

Aswathi Kottiyoor

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിൽ, റിപ്പോർട്ട്

Aswathi Kottiyoor
WordPress Image Lightbox