24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക
Kerala

കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക

കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ഡ്രൈവര്‍ കം കണ്ടക്ടര്‍ കേഡര്‍ തസ്തിക. ദീര്‍ഘദൂര സര്‍വീസുകളുടെ സുരക്ഷ കണക്കിലെടുത്ത് രണ്ട് ഡ്രൈവര്‍മാര്‍ വേണമെന്നാവശ്യം നേരത്തെയുള്ളതാണെന്നും ഈ രീതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിനാണ് ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്ന കേഡര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചതെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

എന്നാല്‍ പുതിയ തസ്തിക രൂപീകരിച്ചതിന് പി.എസ്.സിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. പി.എസ്.സിയുടെ അംഗീകാരത്തിനായി ശ്രമം നടത്തുന്നതായി മാനേജ്‌മെന്റ് അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കാണ് തസ്തിക രൂപീകരിച്ചതെങ്കിലും സ്വിഫ്റ്റ് ബസുകളിലും ഇവര്‍ ജോലി ചെയ്യേണ്ടിവരും.

Related posts

എല്ലാ കച്ചവട സ്ഥാപനങ്ങളിലും ഉപോഭോക്താവിന് ബില്ല് നൽകുന്നത് നിർബന്ധമാക്കും: മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor

നിക്ഷേപത്തട്ടിപ്പ്; 5300 രൂപ മുതൽ 80 ലക്ഷത്തോളം രൂപ വരെ നിക്ഷേപിച്ചവർ പരാതിയുമായി ടൗൺ സ്റ്റേഷനിലെത്തി

Aswathi Kottiyoor

കൊല്ലം പുനലൂരിൽ വ്യാപാര സ്ഥാപനങ്ങൾക്ക് തീ പിടിച്ചു

Aswathi Kottiyoor
WordPress Image Lightbox