23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു
Uncategorized

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു

കേളകം: കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി. സ്കൂൾ ലോക്കൽ മാനേജർ ഫാ.വർഗീസ് കവണാട്ടേൽ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.പി. സജീവൻ അദ്ധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ എൻ.ഐ ഗീവർഗീസ്‌, ഹെഡ് മാസ്റ്റർ എം.വി മാത്യു, സ്റ്റാഫ് സെക്രെട്ടറി കെ ലീപ, കെ വി ബിജു, അസ്ന സലാം എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് എക്സൈസ് ഓഫീസർ എം.പി സജീവൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ജെ.സി.ഐ നാഷണൽ ട്രെയിനർ മനോജ് തോമസ് കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് നൽകി. ചടങ്ങിൽ എൻഎസ്എസ് അംഗങ്ങൾക്കുള്ള ബാഡ്ജ് വിതരണവും കുട്ടികൾക്കുള്ള മധുര വിതരണവും നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്കൗട്ട് & ഗൈഡ്‌സ്, എൻ.എസ്.എസ് വൊളണ്ടിയർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related posts

ഗള്‍ഫ് ടൂറിസം തലസ്ഥാനമായി മനാമയെ തെരഞ്ഞെടുത്തു

Aswathi Kottiyoor

കോവിഡ് ബാധിച്ചു മരണമടഞ്ഞ മട്ടന്നൂരിലെ എക്സൈസ് ഡ്രൈവർ കെ.പി. സുനിലിനെ നാലാം ചരമ വാർഷികദിനത്തിൽ അനുസ്മരിച്ചു

Aswathi Kottiyoor

കൂലിപ്പണി ചെയ്ത് വളർത്തിയ മക്കൾ അമ്മയെ ഉപേക്ഷിച്ചു, മരിച്ചിട്ടും വന്നില്ല; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അജുവെത്തി!

Aswathi Kottiyoor
WordPress Image Lightbox