23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കേളകം ശാന്തിഗിരി ഞായറാഴ്ച ട്രിപ്പ് മുടക്കിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു. |
Uncategorized

കേളകം ശാന്തിഗിരി ഞായറാഴ്ച ട്രിപ്പ് മുടക്കിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു. |


അടയ്ക്കാത്തോട്: മലയോര കുടിയേറ്റ കേന്ദ്രമായ ശാന്തിഗിരി നിവാസികളുടെ ആശ്രയമായ രണ്ട് ബസ്സുകൾ ഞായറാഴ്ച്ച ട്രിപ്പ് മുടക്കിയതിനാൽ പ്രദേശവാസികൾ യാത്രാദുരിതത്തിലായി.

ഞായറാഴ്ച ബസ്സ് ട്രിപ്പ്‌ മുടക്കിയതിനെതിരെ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ ശാന്തിഗിരിയിൽ ബസ്സ്‌ തടഞ്ഞു പ്രതിഷേധിച്ചു. ഞായറാഴ്ച ശാന്തിഗിരി – കേളകം റൂട്ടിൽ ഓടുന്ന രണ്ട് ബസ്സകൾ ആണ് ട്രിപ്പ് മുടക്കിയത്

ഇതിന്റെ ഭാഗമായി നിരവധി യാത്രക്കാർ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു. തിങ്കളാഴ്ച രാവിലെ ഓടാൻ വന്ന ഗാലക്സി, മിസ്റ്റ് എന്നി ബസ്സുകൾ ശാന്തിഗിരിയിൽ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ തടഞ്ഞത്

തുടർന്ന് നടന്ന ചർച്ചയിൽ ബസ്സ്‌ എല്ലാ ദിവസവും ഓടിക്കൊള്ളാമെന്ന ഉറപ്പിന്റ അടിസ്ഥാനത്തിൽ ബസ്സ്‌ ഓടാൻ സമ്മതിച്ചു. യൂണിറ്റ് പ്രസിഡന്റ് ഗ്രേവിൻസ്, സെക്രട്ടറിഅനൂപ്, സി പി ഐ എം ശാന്തിഗിരി ബ്രാഞ്ച് സെക്രട്ടറി ബിനു എന്നിവർ നേതൃത്വം നൽകി.

അടക്കാത്തോട് – കേളകം റൂട്ടിലും ഞായറാഴ്ച്ച ബസ്സുകൾ ട്രിപ്പ് മുടക്കുന്നതിനെതിരെ പ്രതിഷേധമുണ്ടാകുമെന്ന് ഡി.വൈ.എഫ്.ഐ മുന്നറിയിപ്പ് നൽകി.

Related posts

തൊഴിൽ രംഗത്ത്‌ സ്ത്രീപങ്കാളിത്തം വർധിപ്പിക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

‘ഓഡിയോ ക്ലിപ്പ്, 19 പേജുകൾ ഉള്ള ഡയറിക്കുറിപ്പ്’; എപിപി അനീഷ്യയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് മുതൽ

Aswathi Kottiyoor

മലയാളത്തിന്റെ വാനമ്പാടി കെ.എസ്‌. ചിത്രക്ക്‌ ഇന്ന്‌ 60-ാം പിറന്നാൾ

Aswathi Kottiyoor
WordPress Image Lightbox