30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നിയമന നിരോധനം ബാങ്കുകളിലും ; ബിസിനസ്‌ വളർച്ചയ്‌ക്ക്‌ ആനുപാതികമായി പുതിയ തസ്‌തിക സൃഷ്ടിക്കുന്നില്ല
Kerala

നിയമന നിരോധനം ബാങ്കുകളിലും ; ബിസിനസ്‌ വളർച്ചയ്‌ക്ക്‌ ആനുപാതികമായി പുതിയ തസ്‌തിക സൃഷ്ടിക്കുന്നില്ല

കേന്ദ്ര സർവീസിലെയും പൊതുമേഖലയിലെയും നിയമന നിരോധനം ബാങ്കുകളിലേക്കും വ്യാപിപ്പിക്കുന്നു. രാജ്യത്തെ ഒന്നാമത്തെ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ നികത്തേണ്ടത്‌ 30,365 ഒഴിവ്‌. ക്ലറിക്കൽ മേഖലയിൽ 15,371, സബ്‌ സ്റ്റാഫ്‌ മേഖലയിൽ 14,994 എന്നിങ്ങനെയാണിത്‌. ബിസിനസ്‌ വളർച്ചയ്‌ക്ക്‌ ആനുപാതികമായി പുതിയ തസ്‌തിക സൃഷ്ടിക്കുന്നതുമില്ല. ക്ലറിക്കൽ മേഖലയിൽ 2017–-18നെ അപേക്ഷിച്ച്‌ നിലവിൽ 14 ശതമാനം ജീവനക്കാരുടെ കുറവുണ്ട്‌. സബ്‌ സ്റ്റാഫ്‌ മേഖലയിൽ 32 ശതമാനവും. ലയനങ്ങളെത്തുടർന്ന്‌ നിലവിൽ എസ്‌ബിഐക്ക്‌ 22,405 ശാഖയുണ്ട്‌. 48 കോടി ഇടപാടുകാരുണ്ട്‌. 44 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 32 ലക്ഷം കോടിയുടെ വായ്‌പയും.

2018ൽനിന്ന്‌, ഇടപാടുകാരിൽ ആറുകോടിയും നിക്ഷേപത്തിൽ 17 ലക്ഷം കോടി രൂപയും വായ്‌പയിൽ 13 ലക്ഷം കോടി രൂപയും വർധിച്ചു. എന്നിട്ടും ശാഖകളിലെ മുപ്പതിനായിരത്തിലേറെ ജീവനക്കാരെ കുറച്ചു. വർഷാവർഷം നിയമനവും ഇടിയുന്നു. 2019ൽ 8593 ക്ലർക്കുമാരെ നിയമിച്ചു. 2022ൽ ഇത്‌ 5486 ആയി. 2020ൽ 7870, 2021ൽ 5454 എന്നിങ്ങനെയും. സബ്‌ സ്റ്റാഫിൽ പുതിയ നിയമനമൊന്നുമില്ല.

ബാങ്ക്‌ ബിസിനസിനൊപ്പം, ഓഹരി, കടപത്രം ഉൾപ്പെടെ ധന, ഇൻഷുറൻസ്‌, പെൻഷൻ ഉൽപ്പന്ന മേഖലയിലടക്കം എസ്‌ബിഐ ബിസിനസ്‌ വളർന്നു. എന്നിട്ടും ജനങ്ങളുമായി നേരിട്ട്‌ ബന്ധപ്പെടുന്ന മേഖലകളിലെല്ലാം ജീവനക്കാരെ കുറയ്‌ക്കുന്നതാണ്‌ ബാങ്ക്‌ നിലപാടെന്ന്‌ ഓൾ ഇന്ത്യ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ എംപ്ലോയീസ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ എസ്‌ കൃഷ്‌ണ ചൂണ്ടിക്കാട്ടി.

പുറംകരാർ വ്യാപകമാക്കി
നിയമന നിരോധനത്തിനൊപ്പം ബാങ്കിങ്‌ ജാേലികളാകെ പുരംകരാർ നൽകുകയാണ്‌ എസ്‌ബിഐ. വായ്‌പാ അപേക്ഷകളുടെ പരിശോധനയ്‌ക്കും തുടർനടപടിക്കുമായി സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓപ്പറേഷൻ സപ്പോർട്ട്‌ സർവീസസ്‌ ലിമിറ്റഡ്‌ കമ്പനിയെ ചുമതലപ്പെടുത്തി. നിലവിൽ കാർഷിക, എംഎസ്‌എംഇ വായ്‌പകളാണ്‌ കൈമാറിയത്‌. ഘട്ടംഘട്ടമായി മറ്റു മേഖലകളും കൈമാറാനാണ്‌ നീക്കം. കോർപറേറ്റ്‌ ബിസിനസ്‌ കറസ്‌പോണ്ടന്റ്‌സ്‌ ജോലികളും നൽകാൻ ധാരണയായി.

Related posts

കായിക പുരസ്‌കാരങ്ങൾക്ക് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം

Aswathi Kottiyoor

റോ​ഡിൽ പ്ര​ക​ട​ന​ങ്ങ​ൾ പാടില്ലെന്നു ഹൈ​ക്കോ​ട​തി

Aswathi Kottiyoor

സ്വകാര്യ ബസ്​ സമരം: കെ.എസ്​.ആർ.ടി.സി ‘അധികം’ ഓടിച്ചത്​ 69 ബസുകൾ മാത്രം

Aswathi Kottiyoor
WordPress Image Lightbox