Uncategorized

ചേരാനല്ലൂർ അപകടം: ‘പയ്യൻ’ ബൈക്കും ഓടിക്കും; ജഡ്‌ജിയുടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന, ആഡംബര ബൈക്ക് പിടിച്ചെടുത്തു

കൊച്ചി അഡിഷനൽ ജഡ്‌ജിയുടെ
മകനായ പതിനേഴുകാരൻ അമിതവേഗത്തിലോടിച്ച കാറിടിച്ചു തട്ടുകടയുടമ മരിച്ച സംഭവത്തിൽ ജഡ്ജിയുടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന. ആഡംബര ബൈക്ക് പൊലീസ് കസ്‌റ്റഡിയിലെടുത്തു. പതിനേഴുകാരൻ കാറിനു പുറമേ ബൈക്കും ഉപയോഗിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

അന്വേഷണത്തിൽ വീഴ്ച് വരുത്തിയതിനു 4 പൊലീസ് ഉദ്യോഗസ്ഥരെ സർക്കാർ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.

ചേരാനല്ലൂർ സിഐ കെ.എസ്.ശ്യാംകുമാർ, എസ്ഐ വി.എസ്.വിശ്വജിത്ത്, ഗ്രേഡ് എഎസ്ഐ കെ.ടി.മനോജ്, സീനിയർ സിപിഒ അരുൺ ജോഷി എന്നിവർക്കെതിരെയാണു നടപടി. അപകടമുണ്ടാക്കിയ പ്ലസ് വൺ വിദ്യാർഥിക്കു ജാമ്യം ലഭിക്കാനാകുന്ന വകുപ്പുകൾ ഉൾപ്പെടുത്തി ആദ്യം കേസെടുത്തതു ഗുരുതര വീഴ്ചയാണെന്ന് എഡിജിപി പി.വിജയൻ റിപ്പോർട്ട് നൽകി.പതിനേഴുകാരന്റെ പിതാവായ അഡിഷനൽ ജഡ്ജിക്ക് സസ്പെൻഷനു മുന്നോടിയായി ഇന്ന് കാരണംകാണിക്കൽ നോട്ടിസ് നൽകും. പതിനേഴുകാരന് 25 വയസ്സുവരെ ലൈസൻസ് നൽകില്ലെന്നും കാറിന്റെ റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയെന്നും മോട്ടർ വാഹന വകുപ്പ് അറിയിച്ചു. ജഡ്‌ജിയെ സസ്പെൻഡ് ചെയ്യണമെന്നു കാട്ടി പോർട്ട്ഫോളിയോ ജഡ്‌ജ് ജസ്‌റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ കഴിഞ്ഞ ദിവസം ചീഫ് ജസ്‌റ്റിസിനു കത്തു നൽകിയിരുന്നെങ്കിലും ഇന്നലെ തുടർനടപടികളുണ്ടായില്ല. കേസ് നടപടികളുമായി മുന്നോട്ടുപോകാമെന്നു ഹൈക്കോടതി പൊലീസിനെ അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button