Uncategorized
ജയിലിൽ നടന്നത് സിനിമയെവെല്ലും രംഗങ്ങൾ; കാട്ടിൽ ഒളിച്ചിരുന്ന തടവുകാർ ഡ്രോണിൽ കുടുങ്ങി, കൂട്ടത്തോടെ പിടിയിൽ; നാലുപേർക്കായി കേരള അതിർത്തിയിൽ തെരച്ചിൽ

തേനി: തമിഴ്നാട്ടിലെ തേനി തേക്കാംപെട്ടി സബ് ജയിലിൽനിന്ന് രക്ഷപ്പെട്ട 17 തടവുകാരിൽ 13 പേരും പിടിയിലായി. ബാക്കിയുള്ള നാല് തടവുകാരെ കണ്ടെത്താനായി തെരച്ചിൽ തുടരുകയാണ്. ഇവർ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ തമിഴ്നാട്-കേരള അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. കേരള പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് സബ് ജയിലിലെ 17 തടവുകാർ കൂട്ടത്തോടെ ജയിൽചാടിയത്. മൂന്നുപതിറ്റാണ്ടിനിടെ തമിഴ്നാട്ടിലെ ഏറ്റവും വലിയ ജയിൽച്ചാട്ടമാണിത്. രക്ഷപ്പെട്ടവരിൽ അഞ്ചുപേർ കൊലക്കേസ് പ്രതികളാണ്.




