22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മാതൃഭൂമി സ്‌പോര്‍ട്‌സ് ന്യൂസ് എഡിറ്റര്‍ പി ടി ബേബി (50)അന്തരിച്ചു.
Kerala

മാതൃഭൂമി സ്‌പോര്‍ട്‌സ് ന്യൂസ് എഡിറ്റര്‍ പി ടി ബേബി (50)അന്തരിച്ചു.

മാതൃഭൂമി സ്‌പോര്‍ട്‌സ് ന്യൂസ് എഡിറ്റര്‍ പി ടി ബേബി (50)അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകീട്ട് 4.40നായിരുന്നു അന്ത്യം. എറണാകുളം ജില്ലയിലെ ഏഴക്കരനാട് പുളിക്കല്‍ വീട്ടില്‍ പരേതരായ തോമസിന്റെ റാഹേലിന്റെയും മകനാണ്.

1996ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന ബേബി മാതൃഭൂമിയുടെ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എഡിഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. മാതൃഭൂമിക്കു വേണ്ടി ലണ്ടന്‍ ഒളിമ്പികസ്, 2018 റഷ്യ ലോകകപ്പ് ഫുട്‌ബോള്‍, 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ദേശീയ ഗെയിംസ്, ഐ.പി.എല്‍, സന്തോഷ് ട്രോഫി തുടങ്ങിയ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഭാര്യ: പരേതയായ സിനി. മക്കള്‍: ഷാരോണ്‍, ഷിമോണ്‍. സഹോദരങ്ങള്‍: പരേതനായ പി ടി ചാക്കോ, ഏലിയാമ്മ, സാറായി, പി ടി ജോണി, പരേതയായ അമ്മിണി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് നീറാംമുകള്‍ സെയ്ന്റ് പീറ്റേഴ്‌സ് ആന്റ് സെയ്ന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍.

Related posts

അഴീക്കൽ തുറമുഖത്തേക്ക് ചരക്കുകപ്പൽ എത്തുന്നില്ല

Aswathi Kottiyoor

ഇന്ന് കേരളത്തിൽ 32,819 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു

Aswathi Kottiyoor

ഈ ​വ​ർ​ഷം കാ​ണാ​താ​യ​ത് ഏ​ഴാ​യി​ര​ത്തി​ല​ധി​കം പേ​രെ

Aswathi Kottiyoor
WordPress Image Lightbox