24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഗുട്കയുടേയും പാൻമസാലയുടേയും വില്പന നിരോധിച്ചു
Kerala

സംസ്ഥാനത്ത് ഗുട്കയുടേയും പാൻമസാലയുടേയും വില്പന നിരോധിച്ചു

സംസ്ഥാനത്തെ വിപണികളിൽ ലഭ്യമായ പുകയിലയും നിക്കോട്ടിനും അടങ്ങിയ ഗുട്കയുടെയും പാൻമസാലയുടെയും ഉത്പാദനം, സംഭരണം, വിതരണം എന്നിവ പൂർണ്ണമായി നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി ആർ വിനോദ് ഉത്തരവിട്ടു. (ഉത്തരവ് നമ്പർ CFS/330/2023-B1 തീയതി 01/07/2023)

നിരോധിച്ച ഉല്പന്നം വിപണിയിൽ ലഭ്യമല്ലായെന്ന് ഉറപ്പ് വരുത്തുവാൻ 14 ജില്ലകളിലെയും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാർക്കും ഉത്തര, മധ്യ, ദക്ഷിണ മേഖല ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.

നിരോധിച്ച ഉല്പന്നം വിപണിയിൽ ലഭ്യമാണെങ്കിൽ ജില്ലകളിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെ ഫോൺ നമ്പറുകളിലോ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിലോ അറിയിക്കണം. തിരുവനന്തപുരം (8943346181), കൊല്ലം (8943346182), പത്തനംതിട്ട (8943346183), ആലപ്പുഴ (8943346184), കോട്ടയം (8943346185), ഇടുക്കി (8943346186), എറണാകുളം (8943346187), തൃശ്ശൂർ (8943346188), പാലക്കാട് (8943346189), മലപ്പുറം (8943346190), കോഴിക്കോട് (8943346191), വയനാട് (8943346192), കണ്ണൂർ (8943346193), കാസർഗോഡ് (8943346194), ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് തിരുവനന്തപുരം (8943346195), എറണാകുളം (8943346196), കോഴിക്കോട് (8943346197).

Related posts

വിഴിഞ്ഞം തുറമുഖ നിർമാണം പുനരാരംഭിച്ചു ; 40 ലോഡ് പാറയെത്തി

Aswathi Kottiyoor

ഭക്ഷണത്തിന്റെ ഗുണത്തിന് പ്രാധാന്യം നൽകണം : നിറത്തിനും രുചിക്കുമല്ല

അതിവേഗപാത: ഹൈക്കോടതിയിലും ഹരിത ട്രിബ്യൂണലിലും പുതിയ കേസുകൾ.

Aswathi Kottiyoor
WordPress Image Lightbox