30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കലിംഗയിൽ റജിസ്ട്രാറും വിസിയുമില്ല; പൊലീസ് പെട്ടു
Uncategorized

കലിംഗയിൽ റജിസ്ട്രാറും വിസിയുമില്ല; പൊലീസ് പെട്ടു

എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ബിരുദക്കേസ് അന്വേഷിക്കാൻ കലിംഗ സർവകലാശാലയിലെത്തിയ കേരള പൊലീസ് സംഘം കുരുക്കിൽ. സർട്ടിഫിക്കറ്റ് വ്യാജമാണെന്നു റജിസ്ട്രാർ സന്ദീപ് ഗാന്ധി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾക്ക് ഇന്നലെ വീണ്ടും ബന്ധപ്പെട്ടപ്പോൾ ‘സ്ഥലത്തില്ല’ എന്ന മറുപടിയാണു ലഭിച്ചത്. തുടർന്ന് വൈസ് ചാൻസലർ ഡോ.ആർ. ശ്രീധറിനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹവും സമാന മറുപടി നൽകി.

ഇരുവരും ഇനിയെന്നു വരുമെന്നു വ്യക്തമല്ല. സെമസ്റ്റർ ബ്രേക്ക് ആയതിനാൽ അധ്യാപകരും ചില സർവകലാശാലാ അധികൃതരും മാത്രമാണ് ക്യാംപസിലുള്ളത്. സംഭവത്തിൽ പൊലീസിലോ ഛത്തീസ്ഗഡിലെ ഉന്നതവിദ്യാഭ്യാസ അധികൃതർക്കോ കലിംഗ സർവകലാശാല ഇതുവരെ പരാതി നൽകിയില്ല. വ്യാജ സർട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഇമെയിലിൽ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുമെന്നും എസ്ഐ ഓസ്റ്റിൻ ജി.ഡെന്നിസൺ പറഞ്ഞു. സിപിഒ ജി.അനീഷ്കുമാറും ഒപ്പമുണ്ട്.

Related posts

തടിപ്പണിക്കിടെ യന്ത്രത്തിന്റെ ബ്ലേഡ് പൊട്ടി തുടയില്‍ തുളച്ചുകയറി; യുവാവ് രക്തംവാര്‍ന്ന് മരിച്ചു.*

Aswathi Kottiyoor

മതവികാരം വ്രണപ്പെടുത്തി; രാഹുലിന്റെ ‘ശക്തി’ പരാമര്‍ശത്തില്‍ പരാതിയുമായി ബിജെപി

Aswathi Kottiyoor

തൂശനിലയിട്ട് ഉപ്പിടാത്ത ചോറും 14 ഇനം വിഭവങ്ങളും, വയറുനിറച്ചുണ്ട് കുരങ്ങന്മാർ, മനം നിറഞ്ഞ് കുട്ടികളും

Aswathi Kottiyoor
WordPress Image Lightbox