23.6 C
Iritty, IN
July 6, 2024
  • Home
  • Iritty
  • അന്താരാഷ്ട്ര യോഗാദിനാചരണം യോഗാ പ്രദർശനവും അനുമോദന ചടങ്ങും നടത്തി
Iritty

അന്താരാഷ്ട്ര യോഗാദിനാചരണം യോഗാ പ്രദർശനവും അനുമോദന ചടങ്ങും നടത്തി

ഇരിട്ടി: അന്തരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഇരിട്ടി പ്രഗതി യോഗാ സെന്ററിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു . വിദ്യാർത്ഥികളുടെ യോഗാ പ്രദർശനവും പ്രഗതിയിൽ നിന്നും ഉന്നത വിജയം നേടിയ പ്ലസ് ടു വിജയികളെ അനുമോദിക്കൽ ചടങ്ങും നടന്നു. ഇന്ന് മുതൽ ജൂലൈ 1 വരെ 10 ദിവസം നീണ്ടുനിൽക്കുന്ന ജീവിത ശൈലീ രോഗ നിയന്ത്രണങ്ങൾക്കുള്ള സൗജന്യ യോഗാ പരിശീലനവും എല്ലാ ദിവസവും നടക്കുന്ന യോഗ ഒ പി, പ്രകൃതി ചികിത്സാ ഒ പി എന്നിവയുടെ ഉദ്‌ഘാടനവും ഇതോടൊപ്പം നടന്നു. പ്രകൃതി ദുരന്തങ്ങളിൽ പെടുന്നവരെ രക്ഷിക്കുന്നതടക്കമുള്ള വിവിധോദ്ദേശ്യ രക്ഷാ ഉപകരണം റെസ്ക്യൂ റേഞ്ചർ രൂപകൽപ്പന നടത്തി നിർമ്മിച്ച അഖിൽ പുതുശ്ശേരി, എ.ബി. അനൂപ് എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
യോഗാചാര്യൻ ബിജു കാരായി പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. പ്രഗതി വിദ്യാനികേതൻ പ്രിൻസിപ്പാൾ വത്സൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. ദൽഹി യൂണിവേഴ്‌സിറ്റി അസി. പ്രൊഫസർ ഡോ. ശിവപ്രസാദ് വിദ്യാർത്ഥികളെ അനുമോദിച്ചു. റെസ്ക്യൂ ലോഞ്ചർ നിർമ്മിക്കാനിടയായ സാഹചര്യവും അതിന്റെ പ്രവർത്തനങ്ങളും എ. ബി. അനൂപ് വിവരിച്ചു. വൈസ് പ്രിൻസിപ്പാൾ എം. രതീഷ്, യോഗാധ്യാപകൻ എം.എസ്. ബിജിലാൽ എന്നിവർ സംസാരിച്ചു. യോഗാചാര്യൻ ബിജു കാരായിയുടെ യോഗാ പ്രദർശനവും നടന്നു.

Related posts

പ്രിയ വിദ്യാലയത്തിന് ഫര്‍ണിച്ചര്‍ സ്‌നേഹോപഹാരമായി നല്‍കി പാല സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ.

Aswathi Kottiyoor

എൻ. ചന്ദ്രൻ നയിക്കുന്ന കെഎസ്‌കെടിയു കർഷകത്തൊഴിലാളി പ്രക്ഷോഭ ജാഥക്ക് ഇരിട്ടിയിൽ സ്വീകരണം നൽകി

Aswathi Kottiyoor

ക​ണ്ടെ​യ്ന​ർ ചെ​ക്ക് പോ​സ്റ്റ് സ്ഥി​രം സം​വി​ധാ​ന​മാ​ക്കി കർണാടക

Aswathi Kottiyoor
WordPress Image Lightbox