23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.സുധാകരന് ഇടക്കാല മുന്‍കൂർ ജാമ്യം; അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം നല്‍കണം
Uncategorized

പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.സുധാകരന് ഇടക്കാല മുന്‍കൂർ ജാമ്യം; അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം നല്‍കണം

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ കെ സുധാകരന് ഇടക്കാല മുന്‍കൂർ ജാമ്യം. അറസ്റ്റ് രേഖപ്പെടുത്തിയാലും 50000 രൂപ ബോണ്ടിൽ ജാമ്യത്തിൽ വിടണമെന്നും കോടതി അറിയിച്ചു. സാക്ഷിമൊഴികളെ സ്വാധീനിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ഉത്തരവ്.23ന് സുധാകരൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും കോടതി അറിയിച്ചു.

അതേസമയം, സുധാകരന് എതിരെ ഡിജിറ്റല്‍ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സുധാകരനെതിരായ രഹസ്യമൊഴി കോടതിക്ക് കൈമാറി. പത്ത് ലക്ഷം രൂപ കൊടുക്കുന്നത് കണ്ടെന്ന് സാക്ഷിമൊഴികളുണ്ടെന്നും സുധാകരനെതിരെ ഡിജിറ്റൽ തെളിവുകളുമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Related posts

ഗ്യാസ് സിലിണ്ടറുകളിൽ വെള്ളം നിറച്ച് തട്ടിപ്പ്; സിലിണ്ടർ ട്രക്കുകൾ സംശയകരമായി നിർത്തിയിടുന്നത് കണ്ടാൽ അറിയിക്കണമെന്ന് മലപ്പുറം കളക്ടർ

Aswathi Kottiyoor

87 ലക്ഷത്തിന്‍റെ ബാധ്യത തീര്‍ക്കാമെന്ന് പറഞ്ഞ് 17 ലക്ഷം തട്ടി; കൊടകര കുഴൽപ്പണക്കേസ് പ്രതികൾക്കെതിരെ വീട്ടമ്മ

Aswathi Kottiyoor

എങ്ങനാ നമ്മൾ ഒരുമിച്ചങ്ങ് ഇറങ്ങുവല്ലേ… തെരുവുകളിലേക്ക് അവര്‍ 13000 പേര്‍; നിങ്ങളെയും കാണാം, ലക്ഷ്യം ചെറുതല്ല

Aswathi Kottiyoor
WordPress Image Lightbox