24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • തെരുവുനായകൾക്ക്‌ ദയാവധം; കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വാദം 12 ന്‌ കേൾക്കാൻ സുപ്രീം കോടതി.
Uncategorized

തെരുവുനായകൾക്ക്‌ ദയാവധം; കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വാദം 12 ന്‌ കേൾക്കാൻ സുപ്രീം കോടതി.

കണ്ണൂർ > കേരളത്തിൽ തെരുവ് നായയുടെ കടിയേറ്റ് ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവം നിർഭാഗ്യകരമെന്ന് സുപ്രീം കോടതി നിരീക്ഷണം. അക്രമകാരികളായ തെരുവ് നായകളെ മാനുഷികമായ മാർഗ്ഗങ്ങളിലൂടെ ദയാ വധം ചെയ്യാൻ അനുവദിക്കണെമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ അപേക്ഷ ജൂലൈ 12 ന് വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.

ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ആവശ്യം പരിഗണിച്ച് കേസിലെ എതിർകക്ഷികളോട് ജൂലൈ 7 നകം മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ കോടതി നിർദേശിച്ചു. മുഴപ്പിലങ്ങാട്‌ പതിനൊന്ന്‌ വയസുകാരൻ നിഹാൽ തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌ ചൂണ്ടിക്കാട്ടി ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യയാണ്‌ ഹർജി നൽകിയത്‌.കുട്ടികൾ അപകടകാരികളായ നായകൾക്ക്‌ ഇരയാകുന്ന സംഭവങ്ങൾ വർധിച്ചുവരുന്നുവെന്നും 2022ൽ മാത്രം ജില്ലാ പഞ്ചായത്ത്‌ പരിധിയിൽ 11,776 പേർക്ക്‌ കടിയേറ്റുവെന്നും ഹർജിയിൽ വ്യക്തമാക്കി. ഈ വർഷം ജൂൺ പത്തൊമ്പത്‌ വരെ മാത്രം കടിയേറ്റത്‌ 6267 പേർക്കാണ്‌. തെരുവുനായ്‌ക്കളെ നിയന്ത്രിക്കാൻ കടുത്ത ശ്രമം നടത്തുന്നുണ്ടെങ്കിലും ദിനംപ്രതി ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യമാണ്‌ സംസ്ഥാനത്തെമ്പാടും. ജനങ്ങളുടെ ഭീതിയകറ്റാൻ ഹർജി അടിയന്തരസ്വഭാവത്തോടെ പരിഗണിക്കണമെന്നും ദിവ്യ ആവശ്യപ്പെട്ടു. 2022ൽ കോട്ടയത്ത്‌ പന്ത്രണ്ട്‌ വയുകാരൻ തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ടതും എടുത്തുപറഞ്ഞു. പി പി ദിവ്യയ്‌ക്കായി അഭിഭാഷകൻ സുഭാഷ്‌ ചന്ദ്രനാണ്‌ ഹർജി ഫയൽ ചെയ്‌തത്‌.

Related posts

ആഴക്കടൽ മത്സ്യബന്ധനം; പരമ്പരാഗത മത്സ്യതൊഴിലാളികളെ കൈപിടിച്ചുയർത്തി സർക്കാർ

Aswathi Kottiyoor

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ചോളം കൃഷി വിളവെടുപ്പ് ഉത്സവം

Aswathi Kottiyoor

52000 കടന്ന് സ്വര്‍ണ വില

Aswathi Kottiyoor
WordPress Image Lightbox