24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മോൺ. ഇമ്മാനുവൽ ലോപ്പസ്‌ ദൈവദാസ 
പദവിയിലേക്ക്‌ ; പ്രഖ്യാപനം ജൂലൈ 19ന്
Kerala

മോൺ. ഇമ്മാനുവൽ ലോപ്പസ്‌ ദൈവദാസ 
പദവിയിലേക്ക്‌ ; പ്രഖ്യാപനം ജൂലൈ 19ന്

വരാപ്പുഴ അതിരൂപതയുടെ മുൻ വികാരി ജനറലും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന മോൺ. ഇമ്മാനുവൽ ലോപ്പസിന്റെ ദൈവദാസ പ്രഖ്യാപനത്തിന്‌ വത്തിക്കാന്റെ അനുമതി. ജൂലൈ 19നാണ്‌ പ്രഖ്യാപനം. വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നതിന്റെ പ്രഥമഘട്ടമാണിത്‌.

പത്തൊമ്പതിന് വരാപ്പുഴ മെത്രാസന മന്ദിരത്തിൽനിന്ന് ഛായാചിത്ര പ്രയാണം മോൺ. ഇമ്മാനുവൽ ലോപ്പസിന്റെ മാതൃ ഇടവകയായ ചാത്യാത്ത് മൗണ്ട് കാർമൽ ദേവാലയത്തിലേക്ക് എത്തും. സ്മൃതിമണ്ഡപത്തിൽ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പുഷ്പാർച്ചന നടത്തും. തുടർന്ന്‌ പൊന്തിഫിക്കൽ ദിവ്യബലി മധ്യേ ദൈവദാസനായി പ്രഖ്യാപിക്കുമെന്ന് സംഘാടകസമിതി ജനറൽ കൺവീനർ ഫാ. പോൾസൺ കൊറ്റിയാത്ത് അറിയിച്ചു.

എറണാകുളം ജനറൽ ആശുപത്രിയിലെ ചാപ്ലിനായി ഇമ്മാനുവൽ ലോപ്പസ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി. അതിരൂപതയിലെ ആദ്യ മതബോധന ഡയറക്ടറുമായിരുന്നു. ആത്മീയ പിതാവ്, സമുദായത്തിന്റെ ശ്രേഷ്ഠ ഗുരു എന്ന നിലകളിലും കീർത്തി നേടി.

Related posts

പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ ഇളവുകൾ

Aswathi Kottiyoor

കോ​വി​ഡ് നി​യ​ന്ത്ര​ണം: ക​ട​യു​ട​മ​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​കൂ​ട്ടാ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം

Aswathi Kottiyoor

ഹജ്ജ് തീര്‍ഥാടനം നാളെ തുടങ്ങും ; എട്ടു ലക്ഷത്തോളംപേർ മക്കയിൽ എത്തി

Aswathi Kottiyoor
WordPress Image Lightbox