27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് സെന്റ് ജോസഫ് സ് ഹൈസ്ക്കൂളിൽ വായനാക്കളരിയും വായനാവാരാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവ്വഹിച്ചു.
Uncategorized

അടയ്ക്കാത്തോട് സെന്റ് ജോസഫ് സ് ഹൈസ്ക്കൂളിൽ വായനാക്കളരിയും വായനാവാരാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവ്വഹിച്ചു.

സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കര ത്താഴത്ത് അധ്യക്ഷത വഹിച്ചു. വായനാ വാരാചരണത്തിന്റെയും വായനാക്കളരിയുടെയും ഉദ്ഘാടനം പ്രശസ്ത നാടൻ പാട്ട് കലാകാരനും ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ വയനാട് മാത്യൂസ് നിർവ്വഹിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സയൻസ് ക്ലബിന്റെ പരീക്ഷണ പ്രവർത്തനത്തോടെ വാർഡ് മെമ്പർ ബിനു മാനുവൽ നിർവ്വഹിച്ചു. ക്ലബ്ബുകളുടെ ഭാരവാഹികൾ തിരിതെളിച്ചു.
പിറ്റി എ പ്രതിനിധി സ്മിത നേഹി മലയാള മനോരമ പത്രം സ്കൂളിന് നൽകിക്കൊണ്ട് വായനക്കളരി ആരംഭിച്ചു.
ഹെഡ് മാസ്റ്റർ ഷാജു പി.എ , മദർ പിടി എ പ്രസിഡന്റ് ഡെൽഫിയ സജി, വിദ്യാരംഗം കൺവീനർ ജോഷി ജോസഫ് , മലയാള മനോരമ സർക്കുലേഷൻ ഓഫീസർ റോബിൻ കെ തോമസ്, ഡോണ മോൾ കുര്യാക്കോസ്, റോസ് ജോമോൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വയനാട് മാത്യൂസും സംഘവും അവതരിപ്പിച്ച നാടൻ പാട്ട് ശില്പശാലയും നടത്തി

Related posts

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍; ഇത്തവണത്തെ വിജയികള്‍ ഇവരാണ്- പൂര്‍ണ്ണമായ ലിസ്റ്റ്

Aswathi Kottiyoor

ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍വെച്ച് വഴക്കിട്ടു; കാമുകൻ പിണങ്ങിപ്പോയതിന് പിന്നാലെ കുഴഞ്ഞുവീണ് യുവതി

Aswathi Kottiyoor

സ്പെയിനിലെ കാളപ്പോര് അനുസ്മരിപ്പിക്കുന്ന ജല്ലിക്കെട്ട് സ്റ്റേഡിയം തമിഴ്‌നാട്ടിൽ; 44 കോടി ചിലവ്, ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor
WordPress Image Lightbox