24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *അണുങ്ങോട് ബ്രദർസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2022-23 പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു*
Uncategorized

*അണുങ്ങോട് ബ്രദർസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2022-23 പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു*


അണുങ്ങോട് :
അണുങ്ങോട് ബ്രദർസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ അധ്യയന വർഷം പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷയിൽ അണുങ്ങോട് പ്രദേശത്തു നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആഗ്നറ്റ് ജോൺ (പ്ലസ് ടു ), ട്രീസ മരിയ, ജിയ ജോസഫ് കൂടാതെ അണുങ്ങോട് ലക്ഷം വീട് കോളനിയിൽ നിന്നും ഉന്നത മാർക്ക് വാങ്ങി വിജയിച്ച ചൈതന്യ ടി എന്നീ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. പരിപാടി ക്ലബ്‌ പ്രസിഡന്റ്‌ ഷാജി ആലുങ്കലിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജൂബിലി ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ജോജൻ എടത്താഴെ മുഖ്യ പ്രഭാഷണം നടത്തി.ബിനു സെബാസ്റ്റ്യൻ സ്വാഗതവും ക്ലബ് സെക്രട്ടറി ശരത് എസ് നായർ നന്ദിയും പറഞ്ഞു. പരിപാടിക്ക് ജോളി എ ജെ, മാത്യു എ സി, ഷാജി എൻ ഡി, ബിജു എ ജെ, ജിനിൽ എ ജെ, തോമസ് എ സി, സിംപിൾ ജോസഫ്, ബാബു മാത്യു, വിപിൻ ഫ്രാൻസിസ്, ഷൈജോ സി ജെ, ടോമി പി കെ തുടങ്ങിയവർ നേതൃത്വം നൽകി

Related posts

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്

Aswathi Kottiyoor

കാസ്റ്റിംഗ് കൗച്ച് തടഞ്ഞു, എനിക്ക് ആ സിനിമ നഷ്ടമായി, നിവിൻ ചേട്ടൻ ഇരയായതിൽ വിഷമം: ഗോകുൽ സുരേഷ്

Aswathi Kottiyoor

72 ദിവസം കണ്ണീര് തോരാതെ ജയിലറയ്ക്കുള്ളിൽ; മയക്കുമരുന്ന് കൂവപ്പൊടിയായ പോലെ സിനിമയെ വെല്ലും കൊടും ചതിയുടെ കഥ

Aswathi Kottiyoor
WordPress Image Lightbox