22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഡോക്ടറെ കൊല്ലും, ബലാത്സംഗം ചെയ്യും’: പൊലീസുകാരെത്തിച്ച പ്രതി അക്രമാസക്തനായി, കെട്ടിയിട്ട് ജീവനക്കാർ
Uncategorized

ഡോക്ടറെ കൊല്ലും, ബലാത്സംഗം ചെയ്യും’: പൊലീസുകാരെത്തിച്ച പ്രതി അക്രമാസക്തനായി, കെട്ടിയിട്ട് ജീവനക്കാർ

കോട്ടയം ∙ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയിൽ കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു. അത്യാഹിത വിഭാഗത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഏറ്റുമാനൂർ പൊലീസാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത്. പരാതി നൽകിയിട്ടും നടപടി വൈകിയെന്നു വനിതാ ഡോക്ടർ ആരോപിച്ചു.

അക്രമാസക്തനായ ഇയാള്‍, ഡ്യൂട്ടി റൂമില്‍ ഉണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടർന്ന്, ജീവനക്കാർ ചേർന്ന് ഇയാളെ കെട്ടിയിട്ടു. കേസെടുത്ത ഗാന്ധിനഗർ പൊലീസ് വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും രോഗി ഭീഷണി മുഴക്കിയതായി ഡോക്ടറുടെ പരാതിയിൽ പറയുന്നു.

Related posts

മാമലക്കണ്ടത്ത് ആനയും കുട്ടിയാനയും കിണറ്റില്‍ വീണു

Aswathi Kottiyoor

യുവതിയുടെ മൃതദേഹം ട്രോളി ബാഗിൽ കണ്ടെത്തിയ സംഭവം; കർണാടക പൊലീസ് കണ്ണവത്ത്

Aswathi Kottiyoor

കോട്ടയത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് പേർ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox