24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് ഇന്ന് മുതല്‍ കാലവര്‍ഷം സജീവമാകും; കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Uncategorized

സംസ്ഥാനത്ത് ഇന്ന് മുതല്‍ കാലവര്‍ഷം സജീവമാകും; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് മുതല്‍ കാലവര്‍ഷം സജീവമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഏഴ് ജില്ലകളിലും, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ എട്ട് ജില്ലകള്‍ക്കും മഴമുന്നറിയിപ്പ് നല്‍കി.(മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.j

Related posts

ഒരു രക്ഷയുമില്ല, കേരളത്തിൽ അരിവില വീണ്ടും കുതിച്ചുയരുന്നു! എട്ട് രൂപയോളം കൂടി

Aswathi Kottiyoor

മൈക്രോസ്‌കോപ്പിലൂടെ നോക്കണോ എന്ന കോടതിയുടെ ചോദ്യം; ഖേദം പ്രകടിപ്പിച്ച് വീണ്ടും പരസ്യം നല്‍കി പതഞ്ജലി

Aswathi Kottiyoor

തൃശ്ശൂരിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox