24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • തെരുവുനായ ആക്രമണത്തിന് ശമനമില്ല; കോട്ടയത്ത് 10 പേര്‍ക്ക് കടിയേറ്റു –
Uncategorized

തെരുവുനായ ആക്രമണത്തിന് ശമനമില്ല; കോട്ടയത്ത് 10 പേര്‍ക്ക് കടിയേറ്റു –

സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിന് ശമനമില്ല. കോട്ടയം മറവന്‍തുരുത്തില്‍ നായകളുടെ ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം 10 പേര്‍ക്ക് കടിയേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് നായകളുടെ ആക്രമണം ഉണ്ടാകുന്നത്. ഇതരസംസ്ഥാന തൊഴിലാളിയായ സ്ത്രീക്കാണ് ആദ്യം കടിയേല്‍ക്കുന്നത്. ഇവരുടെ കാലില്‍ പരിക്കുണ്ട്. രാത്രി മുഴുവൻ നായയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആക്രമണം നടത്തിയതില്‍ വളര്‍ത്തുനായയുമുണ്ട്.

വെള്ളിയാഴ്ച ചങ്ങനാശേരിയില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. സമീപദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ നിരവധി തവണയാണ് തെരുവുനായ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, സംസ്ഥാനത്ത് പേവിഷബാധ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കുന്നതിന് മിഷൻ റാബീസ് എന്ന സംഘടനയുമായി മൃഗസംരക്ഷണ വകുപ്പ് കരാറില്‍ ഒപ്പുവച്ചു. 2023 സെപ്റ്റംബര്‍ മുതല്‍ മൂന്നുവര്‍ഷത്തേക്കാണ് കരാറിന്റെ കാലാവധി. കഴിഞ്ഞ കുറേ മാസങ്ങളായി തെരുവുനായ ആക്രമണവും പേവിഷബാധ കേസുകളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.

Related posts

ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റം: നടപടികൾ നിർത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor

വയനാട്ടിൽ ടൗൺഷിപ്പ് രണ്ടിടത്ത് പരിഗണനയിൽ; പരിസ്ഥിതി വകുപ്പിന്‍റെ അനുമതി വേണം, ഗുണഭോക്താക്കളുടെ പട്ടിക ഉടൻ

Aswathi Kottiyoor

വിശക്കുമ്പോൾ നാട്ടിലേക്കിറങ്ങേണ്ട; അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്.

Aswathi Kottiyoor
WordPress Image Lightbox